Tag: Kerala news

“എ.കെ.ജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധമുണ്ടാകും”

തിരുവനന്തപുരം: എ.കെ.ജി സെൻററിന് നേരെയുണ്ടായ ബോംബേറിനെതിരെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ കലാപമേഖലയാക്കി തീർത്ത് ക്രമസമാധാന നില വഷളായിയെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിൻ്റെ തുടർച്ചയാണ് എകെജി സെൻററിന്…

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.എ.റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം എം.പി. ആരോപണം ഉയർന്നയുടൻ വെബ്സൈറ്റ് അപ്രത്യക്ഷമായെന്ന മാത്യു കുഴൽനാടന്റെ നിയമസഭയിലെ പ്രസ്താവന അസംബന്ധമാണെന്നും റഹീം പറഞ്ഞു. തെറ്റായ കാര്യങ്ങൾ…

അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ; മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: ധനവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റർ വാഹനം 16.18 ലക്ഷം രൂപ മുടക്കി വാങ്ങാനാണ് അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനം വാങ്ങുന്നതിനെ…

കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,459 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. 4,459 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്ന് 1,161 കേസുകളാണ്…

“മാധ്യമങ്ങള്‍ക്ക് വിലക്കില്ല; മാധ്യമപ്രവർത്തകരോട് പാസ് ചോദിക്കരുതെന്ന ശാഠ്യം പാടില്ല”

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്ക് ഉണ്ടെന്ന വാർത്തകൾ സ്പീക്കർ എം ബി രാജേഷ് തള്ളി. തുടക്കത്തിൽ ചില ആശയക്കുഴപ്പങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനെക്കുറിച്ച് അറിഞ്ഞയുടൻ അത് തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശയക്കുഴപ്പത്തെ മാധ്യമ നിരോധനമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. നിയമസഭയിൽ മാധ്യമ…

“ബഫർ സോണ്‍; കോടതിവിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷന്‍ സാധ്യത തേടുകയാണ്”

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനുള്ള സാധ്യത സർക്കാർ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ റിവ്യൂ ഹർജി നൽകാനുള്ള സാധ്യത ഉൾപ്പെടെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് സംസ്ഥാന സർക്കാർ നടപടി…

‘വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്’

തിരുവനന്തപുരം: ഇ.ഡിയെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസിന് വ്യത്യസ്തമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി എത്തിയപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…

‘മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം’

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറവിരോഗം ബാധിച്ചതുപോലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്നും ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നപോലെയാണ് സംസാരിച്ചതെന്നും മാധ്യമപ്രവർത്തകർക്ക് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിഡി സതീശന്റെ പരാമർശം. കേരള നിയമസഭയ്ക്ക്…

ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തത് കോണ്‍ഗ്രസ് തന്നെയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പലതരം കുല്‍സിത പ്രവൃത്തികള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച ശേഷം ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. ഗോഡ്സെ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവർ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ്…

‘അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തി’

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. റൂൾ 50 പ്രകാരമുള്ള നോട്ടീസുകൾ വിവിധ വിഷയങ്ങളിൽ സഭയിലേക്ക് വരാറുണ്ട്. കൽപ്പറ്റ…