Tag: Kerala news

ഗവർണറുടെ നടപടികൾ ബാലിശം: പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗവർണറുടെ നടപടികൾ ബാലിശമെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഗവർണറുടെ നടപടികൾ സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഈ നാടകം മടുത്തു. ഗവർണർ പ്രവർത്തിക്കേണ്ട രീതിയുണ്ട്. ഒരു വിലയുമില്ലാത്ത…

പ്ലസ്ടു കോഴക്കേസിലെ ഹർജി കോടതി തള്ളി; കെ.എം.ഷാജിക്ക് തിരിച്ചടി

കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയിൽ തിരിച്ചടി. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം തള്ളി കോഴിക്കോട് വിജിലൻസ് കോടതി. രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കോടതി പറഞ്ഞു. അഴീക്കോടിലെ വീട്ടിൽ…

തലശ്ശേരി മർദനം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിശദീകരണം

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ മർദ്ദിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായി ആറുവയസുകാരന്‍റെ കുടുംബം പറഞ്ഞു. രാത്രി 9 മണിയോടെയാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ്…

മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെങ്കിൽ ഇടപെടും; സ്വർണക്കടത്ത് കേസിൽ ഗവർണർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. സ്വന്തം ആളുകളെ സർവകലാശാലകളിൽ നിയമിച്ചിട്ടുണ്ടെങ്കിൽ അതിലും ഇടപെടും. എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും…

വേണ്ട യോഗ്യതകളുണ്ട്; ഗവർണർക്ക് മറുപടിയുമായി മുൻ വിസി

തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന വി.പി മഹാദേവൻ പിള്ള. വിസിയാകാൻ ആവശ്യമായ യോഗ്യതകൾ തനിക്കുണ്ടെന്ന് ചാൻസലർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പർ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ, എക്സൈസ് മന്ത്രി എം ബി രാജേഷ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇൻഫര്‍മേഷൻ…

കെ ഫോൺ; സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനുള്ള 14,000 കുടുംബങ്ങളെ ഉടൻ തെരഞ്ഞെടുക്കും

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറു വീതം ആകെ 14,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക. സ്ഥലം…

പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തൽക്കാലം തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം 58 ൽ…

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില കൂടുന്നു; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

കോഴിക്കോട്: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. സിമന്‍റ്, കമ്പി എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ വില വർദ്ധനവ് നിർമ്മാണ മേഖലയെ സാരമായി ബാധിച്ചു. സമീപകാലത്ത് കേരളത്തിൽ കെട്ടിട നിർമ്മാണച്ചെലവിൽ 20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നിർമ്മാണ…