Tag: Kerala High Court

‘സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴുള്ള ആരോപണങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല’

കൊച്ചി: പരസ്പരമുള്ള പ്രണയബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വാക്കാലുള്ള നിരീക്ഷണം നടത്തിയത്. സാമൂഹിക സാഹചര്യങ്ങൾ വളരെയധികം മാറിയ ഈ കാലഘട്ടത്തിൽ, പുരുഷൻമാരും സ്ത്രീകളും വിവാഹം കഴിക്കാതെ പോലും ഒരുമിച്ച് ജീവിക്കുകയാണെന്ന് ഹൈക്കോടതി…

റോഡുകളുടെ തകര്‍ച്ച; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: റോഡുകൾ തകർന്ന സംഭവത്തിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പശ ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി നഗരത്തിലെ മിക്ക റോഡുകളും തകർന്നിരിക്കുകയാണ്. ഇതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ…

ഡ്യൂട്ടി പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണം ഉടൻ നടപ്പാക്കുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കാതെ കോർപ്പറേഷൻ മുന്നോട്ട് പോകാൻ കഴിയില്ല. ആദ്യ ഘട്ടത്തിൽ സിറ്റി സർവീസുകളിൽ പരിഷ്ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ഒരു ഡിപ്പോയിൽ നിന്ന് 13 കോടി രൂപ…

പരാതിക്കാരിയുടെ അപ്പീൽ ഹർജി: പി.സി ജോർജിന് ഹൈക്കോടതി നോട്ടിസ്

കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിനു ഹൈക്കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാർ കേസിൽ പരാതിക്കാരി സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹർജി അടുത്തയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം…

യുവതിയെ മോശമായി ചിത്രീകരിച്ച വിഡിയോ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

കൊച്ചി: സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വ്ലോഗർ സൂരജ് പാലാക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതിജീവതയെ കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ്…

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കാമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിക്കാൻ തയ്യാറാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ഇന്നത്തെ നിലപാട്. കേന്ദ്ര ഫൊറൻസിക് ലാബിൽ കാർഡ് പരിശോധിക്കാൻ കഴിയുമോ…

നടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന് മുൻകൂർജാമ്യം

കൊച്ചി: വ്യാജവാഗ്ദാനം നൽകി നവാഗത നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പീഡനക്കേസിലെ നടപടികൾ രഹസ്യമായിട്ടായിരുന്നു നടന്നത്. സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി. മാർച്ച്…

മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നതിൽ പ്രോസിക്യൂഷന് നിലപാടറിയിക്കാൻ നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് സെൻട്രൽ ലാബിൽ പരിശോധിക്കാനാകുമോ എന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശം നൽകി. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി…

അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണം; കെ.എസ്.ആർ.ടി.സി.യോട് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഞ്ചിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഈ മാസത്തെ വരുമാനം ജൂലൈ 5 ന് ശമ്പളം നൽകുന്നതിലേക്ക് മാറ്റണം. കെ.എസ്.ആർ.ടി.സിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്നും കോടതി പറഞ്ഞു. അതേസമയം, ഒരു ദിവസം കുറഞ്ഞത് എട്ട് കോടി രൂപയെങ്കിലും ലഭിച്ചാൽ…

“കെഎസ്ആർടിസി എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കണം; വായ്പാ തിരിച്ചടവ് പിന്നീട്”

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ശമ്പള വിതരണത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. അതിനുശേഷം വായ്പ തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മതിയാകുമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം വിതരണം ചെയ്യാൻ ശക്തമായ നടപടികൾ…