Tag: Kerala High Court

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 10ന് പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 10ന് പുനരാരംഭിക്കും. സാക്ഷികളെ വിസ്തരിക്കാൻ വിചാരണക്കോടതി സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഡിസംബർ ആറ് വരെ വിസ്തരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി. ആദ്യഘട്ടത്തിൽ 39 സാക്ഷികളെ വിസ്തരിക്കും. ഇവർക്ക് സമൻസ് അയച്ചിട്ടുണ്ട്. നടിയെ…

ഗുരുവായൂർ കോടതി വിളക്കിൽ ജ‍ഡ്ജിമാർ പങ്കെടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിൽ ജഡ്ജിമാർ പങ്കെടുക്കാൻ പാടില്ലെന്ന് ഹൈക്കോടതി. കോടതി വിളക്ക് നടത്തിപ്പിൽ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ നേരിട്ടോ അല്ലാതെയോ ഇടപെടാൻ പാടില്ല. ഇതിനെ കോടതി വിളക്ക് എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ ജില്ലയുടെ…

വിഴിഞ്ഞം സമരം; സമാധാനപരമായി പ്രതിഷേധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി. എന്നാൽ സമരം സർക്കാർ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയാകരുതെന്ന് കോടതി പറഞ്ഞു. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസ്സങ്ങൾ ഉടനടി നീക്കണമെന്ന് കോടതി ആവർത്തിച്ചു. സമരം അവസാനിപ്പിക്കാൻ സമവായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സമരസമിതി കോടതിയെ…

എൽദോസ് കുന്നപ്പിള്ളി എന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഹാജരാകാൻ എം.എൽ.എയോട് ഹൈക്കോടതി നിർദ്ദേശിച്ചു. എൽദോസ് കുന്നപ്പിള്ളി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി…

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെയും ജഡ്ജിമാരുടെയും വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യം വർധിപ്പിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 14,000 രൂപയും ജഡ്ജിക്ക് 12,000 രൂപയുമാണ് വിരമിക്കൽ ആനുകൂല്യമായി നൽകിയിരുന്നത്. ഇത് യഥാക്രമം 25,000 രൂപയായും 20,000 രൂപയായും ഉയർത്തി.…

പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ ഹൈക്കോടതി നീട്ടി. നിയമനത്തിന് ഗവേഷണ കാലയളവ് അധ്യാപന അനുഭവമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി യുജിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം…

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സർക്കാർ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ…

ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്‍റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടുന്നത് സ്ത്രീയാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്‍റെ പീഡനത്തെ തുടർന്ന് ഭർതൃഗൃഹം വിട്ട കോട്ടയം സ്വദേശിനിയായ 26 കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുവാദം നൽകിക്കൊണ്ട്…

ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായാണ് നടക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമവിരുദ്ധ…

സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയില്‍ മറുപടി നല്‍കിയില്ല: റെയില്‍വേ ബോര്‍ഡ്

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അലൈൻമെന്‍റ് ആവശ്യമുള്ള സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങൾ കൈമാറിയിട്ടില്ല. വിശദീകരണം ആവശ്യപ്പെട്ട് കെ റെയിലിന് നിരവധി കത്തുകൾ…