Tag: Kerala High Court

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുകളിലേക്ക് നിയമനത്തിന് മേയറുടെ ലെറ്റർ പാഡിൽ പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഹൈക്കോടതിയിൽ. കത്ത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.…

നടിയെ ആക്രമിച്ച കേസ്; ദിലീപിന് അഭിഭാഷകൻ മുഖേന നോട്ടീസ് നൽകാൻ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ അഭിഭാഷകൻ മുഖേന നടൻ ദിലീപിന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ മടങ്ങിയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന…

ഗവ‍ര്‍ണറുടെ സ്റ്റാൻഡിങ് കൗൺസിലും നിയമോപദേശകനും രാജിവെച്ചു

കൊച്ചി: കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കൗൺസിലും രാജിവെച്ചു. അഡ്വ. ജാജു ബാബുവും ഭാര്യ അഡ്വ. എം.യു.വിജയലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജാജു ബാബു.  വൈസ് ചാൻസലർമാരെ…

വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ നടപടി; തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ നടപടി ഹൈക്കോടതി തടഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെയാണ് നടപടി തടഞ്ഞുള്ള ഹൈക്കോടതി തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാന്‍സലറായ…

ടൂറിസ്റ്റ് വാഹന നികുതി; കേരളത്തിലും നികുതി ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് കേരള ഹൈക്കോടതി. സർക്കാർ നീക്കം തടയണമെന്ന ബസുടമകളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേന്ദ്രനിയമത്തിന്‍റെ അഭാവത്തിൽ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്…

കെടിയു വിസി നിയമനം; സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഡോ.സിസ തോമസിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകിയ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസിന് നിർദ്ദേശിച്ചു. ജസ്റ്റിസ്…

സിസാ തോമസിന്റെ നിയമനം: ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നിയമനം നടത്തിയ രേഖകൾ കോടതി വിളിച്ചുവരുത്തണം.…

നിയമനം നിയമപരം; ഗവർണറുടെ നോട്ടീസിന് മറുപടി നൽകി വിസിമാർ

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച വിസിമാർ മറുപടി നൽകി. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വി.സിയെ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് മറ്റ് സർവകലാശാലകളിലെ വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കാൻ ഗവർണർ നോട്ടീസ് അയച്ചത്. ഇന്നുവരെ വി.സിമാർക്ക്…

കോട്ടയത്തെ ആകാശപാത പൊളിക്കണോ എന്നത് കലക്ടറുടെ തീരുമാനം; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കോട്ടയത്തെ ആകാശപാത പൊളിക്കണോ എന്നത് കളക്ടറുടെ തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷാ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. ജനങ്ങൾക്ക് ഭീഷണിയായ ആകാശപാത പൊളിക്കണമെന്ന എ.കെ.ശ്രീകുമാറിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി സർക്കാരിന്റെ മറുപടി രേഖപ്പെടുത്തുകയും പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കുകയും…

പിഎഫ് പെൻഷൻ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് വിധി. ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന…