Tag: Kerala High Court

വിസി നിയമനം; സർക്കാരിന്റെ ഹർജിക്കെതിരെ സിസ തോമസ്, സത്യവാങ്മൂലം നൽകി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. തനിക്ക് വിസിയാകാൻ അർഹതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രൊഫസറായി 13…

പ്രിയാ വർഗീസിന്റെ അധ്യാപന പരിചയത്തെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാനുള്ള യോഗ്യത സംബന്ധിച്ച് പ്രിയ വർഗീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുഴിയെടുത്തത് അധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. എൻഎസ്എസ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നത് അധ്യാപന പരിചയമല്ലെന്നും കോടതി പറഞ്ഞു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ…

സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് സ്റ്റേ; തുടർനടപടികൾ തടഞ്ഞു

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ. കേസിലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി.…

ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിരോധത്തിന് തടസമില്ലെന്ന് കെ.സുരേന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ പ്രതിരോധ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി. രാജ്ഭവൻ പ്രതിരോധത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി നൽകിയ കെ സുരേന്ദ്രനെ വിമർശിച്ച ഹൈക്കോടതി…

കിളികൊല്ലൂർ പൊലീസ് മർദനം; എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് കോടതി

കൊച്ചി: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലവിൽ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ എഫ്.ഐ.ആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നും ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സഹോദരങ്ങൾക്ക് പൊലീസ്…

കുഫോസിലെ വിസി നിയമനം ഹൈക്കോടതി റദ്ദാക്കി; നിർണായക വിധി ഗവർണർ–സർക്കാർ പോരിനിടെ

കൊച്ചി: ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണ് വി.സിയെ നിയമിച്ചതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. യു.ജി.സി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ചീഫ്…

ശബരിമല ഇടത്താവളങ്ങളിൽ സൗകര്യം ഉറപ്പാക്കണം; ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ മണ്ഡലകാലത്തിനും മകരവിളക്കിനും മുന്നോടിയായുള്ള ട്രാൻസിറ്റ് പോയിന്‍റുകളിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ക്ഷേത്ര ഉപദേശക സമിതികൾ ദേവസ്വം ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായം നൽകണം. ട്രാൻസിറ്റ് പോയിന്‍റുകളിൽ ഭക്തർക്ക് ഒരുക്കിയ സൗകര്യങ്ങൾ അസിസ്റ്റന്‍റ്…

ഷാരോൺ കൊലക്കേസ്; സിന്ധുവും നിർമലും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി

കൊച്ചി: പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തിൽ കളനാശിനി നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരാണ് ഹർജി നൽകിയത്. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് തങ്ങൾക്ക്…

കെടിയു വിസി നിയമനം: സർക്കാർ ഹർജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്നും സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വൈസ് ചാൻസലർക്ക് ആവശ്യമായ…

അന്വേഷണത്തിൽ പൂർണമായി സഹകരിച്ചു; എൽദോസ് കുന്നപ്പിള്ളിൽ സത്യവാങ്മൂലം നൽകി

കൊച്ചി: പീഡനക്കേസ് അന്വേഷണവുമായി പൂർണമായും സഹകരിച്ചതായി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ സത്യവാങ്മൂലം. മുൻകൂർ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് എൽദോസ് സത്യവാങ്മൂലം സമർപ്പിച്ചത്. തന്നെ വീണ്ടും കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യമില്ലെന്നും ശാസ്ത്രീയ പരിശോധനകളും, ഡിജിറ്റൽ…