Tag: Kerala High Court

തിരക്കിൽ തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവം; ശബരിമല ദർശന സമയം നീട്ടാമോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രത്യേക സിറ്റിംഗ് നടത്തി കേരള ഹൈക്കോടതി. മരക്കൂട്ടത്തെ അപകടത്തിൽ സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. ശബരിമല ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു.…

വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃതനിയമം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന്‍റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ ഏകീകൃത നിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഒരു മതേതര സമൂഹത്തിൽ, നിയമപരമായ സമീപനം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പൊതുനൻമയ്ക്ക് വേണ്ടിയായിരിക്കണം. ഇതിൽ മതത്തിന് ഒരു പങ്കുമില്ല. ഏകീകൃത വിവാഹ നിയമം ഉണ്ടാക്കുന്നത് കേന്ദ്രം…

ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ കുട്ടിക്കളി നടത്തുന്നുവെന്ന് വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത്…

പ്രശ്നക്കാരെ പൂട്ടിയിടണം; പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിൽ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹോസ്റ്റലുകളിൽ പെൺകുട്ടികളെ മാത്രം എന്തിന് നിയന്ത്രിക്കണമെന്ന് ചോദിച്ച കോടതി, പ്രശ്നക്കാരായ പുരുഷൻമാരെ പൂട്ടിയിടുകയാണ് വേണ്ടത് എന്നും നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം…

വിഴിഞ്ഞം സമരം; കേന്ദ്ര സേനയെ മേഖലയിൽ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവ് എഞ്ചിനീയറിംഗ്…

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം; പരിധി വേണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫുകളുടെ നിയമനത്തിനും ഇത് ബാധകമാണ്. കണക്കില്ലാത്ത ആളുകളെ സ്റ്റാഫിൽ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി…

സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ ഡോ.സിസ തോമസിന് നൽകിയ ഗവർണറുടെ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സർക്കാർ തീരുമാനം. നിയമനം…

ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം; പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കേരള ഹൈക്കോടതി. അത്തരം നിയന്ത്രണങ്ങൾ ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ…

കെടിയു വൈസ് ചാൻസലർ നിയമനം: ഗവർണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ. സിസ തോമസിനെ എങ്ങനെയാണ് നിയമനത്തിന് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ആരാണ് സിസ തോമസിന്‍റെ പേര്…

ശബരിമല അരവണ ടിൻ വിതരണം; കരാർ കമ്പനിക്ക് താക്കീത്

കൊച്ചി: ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്. ആവശ്യാനുസരണം വിതരണം ചെയ്യാൻ കഴിയുമെങ്കിൽ മാത്രമേ കരാർ എടുക്കാവൂ എന്ന് കോടതി നിർദ്ദേശിച്ചു. ആവശ്യമായ അരവണ ടിൻ നൽകുന്നില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് കോടതിയുടെ…