Tag: KERALA GOVERNOR

ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ഇത്. ഈ മാസം 14നാണ് വിരുന്ന്. കഴിഞ്ഞ തവണ, മതമേലധ്യക്ഷൻമാർക്ക് മാത്രമായിരുന്നു ക്ഷണം. ഗവർണറെ ചാൻസലർ സ്ഥാനത്ത്…

സർക്കാർ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാൻ ശ്രമിക്കുന്നു; വി.ഡി സതീശൻ

തിരുവനന്തപുരം: സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരും ഗവർണറും സംയുക്തമായി ചെയ്ത തെറ്റിന് പരിഹാരമല്ല ചാൻസലറെ മാറ്റുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കിയാൽ ഇപ്പോൾ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും നിയമിച്ചതുപോലെ എ.കെ.ജി സെന്‍ററിൽ…

ഗവര്‍ണർ-സര്‍ക്കാർ വാക്പോരിൽ കേന്ദ്രം ഇടപെടണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ തെരുവിൽ തെറി വിളിക്കുന്നതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇരു…

സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടെ: അതൃപ്തിയോടെ ഗവർണർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും അതൃപ്തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “നിയമമാണ് പ്രധാനം. എന്റെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയും പറഞ്ഞു. ഇനി എന്തു ചെയ്യണം?” ഗവർണർ ചോദിച്ചു. സർക്കാർ തിരുത്തിയില്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും…

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയ്ക്ക് പുറമെ ജീവനക്കാരുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞു. അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ്…

സജി ചെറിയാൻ വിഷയത്തില്‍ മുഖ്യമന്ത്രി ശരിയായ തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്ന് ​ഗവർണർ

തിരുവനന്തപുരം: സത്യപ്രതിജ്ഞ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗവർണർ പറഞ്ഞു. സജി ചെറിയാൻ വിവാദത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.