Tag: Kerala Government

സാങ്കേതിക സർവകലാശാലയിൽ അനധികൃത നിയമനം നടന്നെന്ന് ഗവർണർക്ക് പരാതി

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ 86 താൽക്കാലിക തസ്തികകളിലേക്ക് അനധികൃത നിയമനം നടത്തിയെന്നാരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷനാണ് പരാതി നൽകിയത്. അഡ്മിനിസ്ട്രേഷനിലെ 54 പേർ,…

കെടിയു വിസി നിയമനം: സർക്കാർ ഹർജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്നും സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വൈസ് ചാൻസലർക്ക് ആവശ്യമായ…

ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ കൈവശമില്ല; വെട്ടിലായി സർക്കാർ

ന്യൂഡല്‍ഹി: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഹൗസിന്‍റെ ഉടമസ്ഥാവകാശ രേഖ സർക്കാരിന്റെ പക്കലില്ല. ഇത് സംബന്ധിച്ച സർക്കാരിന്റെ കത്ത് പുറത്തുവന്നു. ട്രാവൻകൂർ ഹൗസിന്‍റെ വിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ വിശദീകരണത്തിൽ ട്രാവൻകൂർ ഹൗസിന്‍റെ മുഴുവൻ…

അടിക്കാം 2 കോടി ഗോൾ; രണ്ടാം ഘട്ട ലഹരി വിരുദ്ധ കാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഗോളടി സംഘടിപ്പിക്കും. ഗോൾ പോസ്റ്റിന് പിന്നിൽ ‘നോ ടു ഡ്രഗ്’…

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം; പുഞ്ചി കമ്മിഷനെ കൂട്ടുപിടിച്ച് സർക്കാർ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കണമെന്ന പുഞ്ചി കമ്മിഷൻ ശുപാർശ കൂട്ടുപിടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നീക്കം. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.…

കെടിയു വിസി നിയമനം; സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഡോ.സിസ തോമസിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകിയ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസിന് നിർദ്ദേശിച്ചു. ജസ്റ്റിസ്…

ഗവർണർക്കെതിരെ ലഘുലേഖ; പ്രക്ഷോഭം ശക്തമാക്കാൻ ഇടത് മുന്നണി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് അനുമതി നൽകിയ സി.പി.എം നിയമ മാർഗങ്ങളിലൂടെയും ജനകീയ സമരത്തിലൂടെയും ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിൽ ഗവർണർക്കെതിരെ ലഘുലേഖ പ്രചാരണം ആരംഭിച്ചു. വിസിമാർക്കെതിരായ ഗവർണറുടെ നീക്കം ആർഎസ്എസ് അനുയായികളെ…

സിസാ തോമസിന്റെ നിയമനം: ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നിയമനം നടത്തിയ രേഖകൾ കോടതി വിളിച്ചുവരുത്തണം.…

സാങ്കേതിക സർവകലാശാല വി സി സിസ തോമസ് ഗവർണറെ സന്ദർശിച്ചു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഡോ.എം.എസ്. രാജശ്രീക്ക് പകരം നിയമിതയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസ് ഗവർണറെ കണ്ടു. സർവകലാശാലയുടെ ചുമതല ഏറ്റെടുക്കാനെത്തിയപ്പോൾ നേരിട്ട തടസ്സങ്ങൾ ഗവർണറോട് വിശദീകരിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഉന്നത ഉദ്യോഗസ്ഥരുടെയും ബ്രാഞ്ച്…

ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ; അനൗപചാരിക സന്ദർശനമെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറുമണിക്കായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിൽ ഗവർണറെ കാണുന്നത്. ഇത് അനൗപചാരിക സന്ദർശനം മാത്രമാണെന്ന്…