Tag: Kerala Gold Smuggling Case

മകളുടെ ബിസിനസ് കാര്യങ്ങൾക്കായി മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു ; സ്വപ്ന സുരേഷ്

കൊച്ചി: മകൾ വീണാ വിജയന്‍റെ ബിസിനസ് ഇടപാടുകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു. പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മുൻ മന്ത്രി കെ.ടി ജലീൽ പറയുന്നതുപോലെ അത് അത്ര…

ജലീലിനെതിരെയുള്ള ആരോപണം; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ സമർപ്പിച്ച സത്യവാങ്‌മൂലം പുറത്ത്. സത്യവാങ്മൂലത്തിൽ ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ജലീലിനും കോൺസൽ ജനറലിനും അനധികൃത ഇടപാടുകൾ ഉണ്ടെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനൽ…

സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം

തിരുവനന്തപുരം: സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭ ബഹിഷ്കരിച്ചു. സ്വർണക്കടത്ത് കേസിലെ തുടർ വിചാരണ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിന് പുറത്തേക്ക് മാറ്റിയത് അട്ടിമറിക്കാനാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി…

ഗൂഢാലോചന കേസ്: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ ഇടനിലക്കാരൻ ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്‍റെ…

സ്വർണക്കടത്ത് കേസിൽ തെളിവുകൾ എൻഐഎ ഇഡിക്കു കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) തെളിവുകൾ കൈമാറി. കോടതി ഉത്തരവിനെ തുടർന്ന് വാട്സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകളാണ് എൻഐഎ ഇഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി…

‘പുറത്താക്കൽ പ്രതീക്ഷിച്ചത്; സഹായിച്ചിരുന്നവർ പോലും പിന്മാറുന്നു’

കൊച്ചി: എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കാറിന്‍റെ ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു. സഹായിച്ചവർ പോലും പിൻവാങ്ങുന്നു. എച്ച്ആർഡിഎസ് നൽകിയ വീടും മാറ്റേണ്ടി വരുമെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ നിയമനം റദ്ദാക്കുകയാണെന്നും അവരെ ജോലിയിൽ…

സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ഗൂഡാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം തള്ളി ഹൈക്കോടതി. അറസ്റ്റ് വെള്ളിയാഴ്ച വരെ തടയണമെന്ന സ്വപ്നയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാജരേഖ ചമയ്ക്കുന്നതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ടെന്നും…

“ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ ദുബായ് സന്ദർശന വേളയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് നിയമസഭയിൽ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ദുബായ് സന്ദർശനത്തിനിടെ കൊണ്ടുപോകാൻ മറന്നുപോയ ബാഗേജ്…

കെ ടി ജലീലിന്റെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം സരിത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ സ്വർണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ്…

സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം: സ്വപ്ന പ്രധാനമന്ത്രിക്ക് കത്തയച്ചു

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും സംസ്ഥാന സർക്കാരിനുമെതിരായ ആരോപണങ്ങളും കത്തിലുണ്ട്. സ്വർണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കർ…