Tag: Kerala assembly

‘എ.കെ.ജി സെന്ററിനുനേരെ ബോംബെറിഞ്ഞത് ‘പറക്കും സ്ത്രീ’യാണോ’

എകെജി സെന്‍ററിൻ നേരെ ബോംബെറിഞ്ഞത് പറക്കും സ്ത്രീയാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ.കെ.ജി സെന്‍റർ ആക്രമണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ പ്രസംഗത്തിലാണ്…

നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കടന്നാക്രമിച്ച് ഭരണപക്ഷം

തിരുവനന്തപുരം: എകെജി സെന്‍ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. എം.എം.മണി (സി.പി.എം), പി.എസ്.സുപാൽ (സി.പി.ഐ), എൻ.ജയരാജ് (കേരള കോൺഗ്രസ് (എം), കെ.വി.സുമേഷ് (സി.പി.എം),…

എകെജി സെന്റർ ആക്രമണം; അടിയന്തര പ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട വിഷയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന ചർച്ച രണ്ട് മണിക്കൂർ നടക്കും. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് നൽകിയ…

നിയമസഭയില്‍ നിരുത്തരവാദപരമായി പെരുമാറി; ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് സ്പീക്കറുടെ വിമര്‍ശനം

തിരുവനന്തപുരം: നിയമസഭയിൽ നിരുത്തരവാദപരമായി പെരുമാറിയതിന് ആലപ്പുഴ എംഎല്‍എ പി. ചിത്തരഞ്ജന്റെ പേരെടുത്ത് വിമര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സഭയിൽ നടക്കുന്ന ഗൗരവമായ ചർച്ചകളിൽ താൽപ്പര്യം കാണിക്കാതിരിക്കുന്നതും രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നിരുത്തരവാദപരമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭയിൽ നടന്ന ചർച്ചയ്ക്കിടെ…

സംപ്രേഷണം സഭാ ടി.വിയിലൂടെ മാത്രം; മാധ്യമ വിലക്ക് വിഷയത്തിൽ സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്ക് വിഷയത്തിൽ സ്പീക്കറുടെ റൂളിംഗ്. തടസ്സങ്ങളെ അതിശയോക്തി കലർത്തി കാണിച്ചെന്നും മാധ്യമ നിരോധന വാർത്ത ആസൂത്രിതമാണെന്നും സ്പീക്കർ പറഞ്ഞു. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ…

സ്വപ്‌നയുടെ മൊഴി തിരുത്താന്‍ ശ്രമമെന്ന് ഷാഫി

തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും സ്വപ്നയുടെ രഹസ്യമൊഴി തിരുത്താൻ…

“മാധ്യമങ്ങള്‍ക്ക് വിലക്കില്ല; മാധ്യമപ്രവർത്തകരോട് പാസ് ചോദിക്കരുതെന്ന ശാഠ്യം പാടില്ല”

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്ക് ഉണ്ടെന്ന വാർത്തകൾ സ്പീക്കർ എം ബി രാജേഷ് തള്ളി. തുടക്കത്തിൽ ചില ആശയക്കുഴപ്പങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനെക്കുറിച്ച് അറിഞ്ഞയുടൻ അത് തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശയക്കുഴപ്പത്തെ മാധ്യമ നിരോധനമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. നിയമസഭയിൽ മാധ്യമ…

“ബഫർ സോണ്‍; കോടതിവിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷന്‍ സാധ്യത തേടുകയാണ്”

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനുള്ള സാധ്യത സർക്കാർ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ റിവ്യൂ ഹർജി നൽകാനുള്ള സാധ്യത ഉൾപ്പെടെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് സംസ്ഥാന സർക്കാർ നടപടി…

ഒരു പ്രതിഷേധവും സഭാ ടി.വിയില്‍ കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ സഭ ടി.വി.യിൽ കാണിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി സ്പീക്കർ എം.ബി. രാജേഷ്. നിയമസഭയിലെ ഒരു പ്രതിഷേധവും സഭ ടിവിയിൽ കാണിച്ചിട്ടില്ലെന്നും സഭാനടപടികൾ കാണിക്കുക എന്നതാണ് ഹൗസ് ടിവിയുടെ രീതിയെന്നും സ്പീക്കർ പറഞ്ഞു. ഇന്ന് സഭയിൽ ഇരുഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു.…

‘വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്’

തിരുവനന്തപുരം: ഇ.ഡിയെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസിന് വ്യത്യസ്തമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി എത്തിയപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…