Tag: Karnataka

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു: മരണസംഖ്യയില്‍ 50 ശതമാനം വര്‍ധനവ്

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു. നാലു മാസത്തിന് ശേഷമാണ് ഒരുലക്ഷം കടക്കുന്നത്. മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവാണുള്ളത്. രാജ്യത്തെ ഒരാഴ്ചത്തെ ആകെ മരണങ്ങളിൽ 44 ശതമാനം കേരളത്തിലാണ് രേഖപ്പെടുത്തിയത്. 

മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി കർണാടകയുടെ സിനി ഷെട്ടി

മുംബൈ: ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീടം കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിക്ക്. ഞായറാഴ്ചയായിരുന്നു ഫെമിന മിസ് ഇന്ത്യയുടെ ഗ്രാൻഡ് ഫിനാലെ മുംബൈയിൽ നടന്നത്. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാജസ്ഥാനിലെ റൂബൽ ഷെഖാവത് ഫസ്റ്റ് റണ്ണറപ്പും…

‘ഓപ്പറേഷന്‍ താമര’ മഹാരാഷ്ട്രയിലും ലക്ഷ്യം കണ്ടു

മുംബൈ: കർണാടകയിലും പുതുച്ചേരിയിലും പച്ചക്കൊടി കാട്ടിയ ‘ഓപ്പറേഷൻ താമര’ എന്ന ബി.ജെ.പി നാടകം മഹാരാഷ്ട്രയിലും വിജയിച്ചു. ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് 2019 ൽ അധികാരത്തിൽ വന്ന ഉദ്ധവ് താക്കറെ സർക്കാർ രണ്ടര വർഷത്തിന് ശേഷമാണ് ബി.ജെ.പിയുടെ മറ്റൊരു രാഷ്ട്രീയ നാടകം കാരണം…

ശിരോവസ്ത്രത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ല; പ്രതിക്ഷേധം തുടർന്ന് വിദ്യാര്‍ത്ഥിനികള്‍

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ 3 മാസമായി ക്ലാസുകൾ ബഹിഷ്കരിക്കുന്ന 19 വിദ്യാർത്ഥികൾ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി സമരം തുടരുകയാണ്. ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളേജിലെ മൂന്നാം…

ചാർലി 777 കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

ബംഗലൂരു: അടുത്തിടെ പുറത്തിറങ്ങിയ ചാർലി 777 എന്ന സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. രക്ഷിത് ഷെട്ടിയുടെ ചാർലി 777 ഒരു മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. ഒരു മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ബന്ധം വളരെ…

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വൻ വിജയം നേടി. രണ്ട് സംസ്ഥാനത്തും ബിജെപി ഒരു സീറ്റിൽ കൂടുതൽ വിജയം നേടി. നാലു സംസ്ഥാനങ്ങളിലെ 16 സീറ്റുകളിൽ എട്ടെണ്ണം ബിജെപിയാണ് നേടിയത്. മഹാരാഷ്ട്രയിലും കർണാടകയിലും ബിജെപി മൂന്ന് സീറ്റുകൾ വീതം…

കര്‍ണാടകയിൽ കോളജ് ക്ലാസ് മുറിയിൽ സവര്‍ക്കറുടെ ചിത്രം പതിച്ച് വിദ്യാ‍ര്‍ത്ഥികൾ

കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾ അവരുടെ ക്ലാസ് മുറിയിൽ വിഡി സവർക്കറുടെ ചിത്രം പതിച്ചു. മംഗ്ലൂരു വി.വി.കോളജിലെ ബികോം വിദ്യാർത്ഥികളാണ് സവർക്കറുടെ ചിത്രം ക്ലാസ് മുറിയിൽ സ്ഥാപിച്ചത്. ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലിൻറെ നിർദ്ദേശത്തെ തുടർന്ന് കോളേജ് അധികൃതർ ക്ലാസിൽ…

പാഠപുസ്തകത്തിന്റെ കാവിവത്കരണത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂദല്‍ഹി: കർണാടകയിൽ പാഠപുസ്തകങ്ങളുടെ സിലബസിൽ മാറ്റം വരുത്തിയുള്ള കാവിവത്കരണത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹിക നീതിയും ലിംഗസമത്വവും ഒഴിവാക്കി വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയ്ക്ക് അപമാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “കർണാടകയിലെ ജനങ്ങൾ എല്ലായ്പ്പോഴും സാമൂഹിക നീതി,…

മാണ്ഡ്യ ജുമാ മസ്ജിദിന് പുറത്ത് ഹനുമാന്‍ ചാലിസ ജപിക്കുമെന്ന് ഹിന്ദുത്വ വാദികള്‍

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ ജുമാമസ്ജിദിൻ പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഹിന്ദുത്വ പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഇതേതുടർന്ന് മസ്ജിദ് മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന സ്ഥിരം പ്രഖ്യാപനവുമായി ഹിന്ദുത്വ പ്രവർത്തകരും മാണ്ഡ്യ ജുമാമസ്ജിദിലെത്തി. വിശ്വഹിന്ദു പരിഷത്ത്,…

കര്‍ണാടകയില്‍ പാഠപുസ്തക അവലോകന സമിതിയെ പിരിച്ചുവിട്ടു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പാഠപുസ്തക അവലോകന സമിതി പിരിച്ചുവിട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സമിതി പിരിച്ചുവിടാൻ തീരുമാനിച്ചത്. എന്നാൽ, സമിതിയെ ഏൽപ്പിച്ച ചുമതലകൾ പൂർത്തിയാക്കിയതിനാലാണ് പിരിച്ചുവിട്ടതെന്നും കൂടുതൽ വീഴ്ചകൾ കണ്ടെത്തിയാൽ അത്…