Tag: Kanam Rajendran

ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് പ്രവർത്തനമില്ലാത്തതിനാൽ, സിൽവർ ലൈനിൽ നിന്ന് പിന്മാറില്ല: കാനം

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കാനം രാജേന്ദ്രൻ. ഇപ്പോൾ പ്രവർത്തനമില്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതെന്നും കാനം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കാനം പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫിനെ ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു.…

ബിജു പ്രഭാകറിന്റേത് അച്ചടക്ക ലംഘനം; കെ.എസ്.ആർ.ടി.സി സി.എം.ഡിക്കെതിരെ കാനം

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയ കെ.എസ്.ആർ.ടി.സി. സി.എം.ഡിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . ഗതാഗത സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിൻ്റെ നിലപാട് അച്ചടക്ക ലംഘനമാണെന്ന് കാനം വിമർശിച്ചു. എൽ.ഡി.എഫിന്‍റെ നയമല്ല സ്വകാര്യവൽക്കരണമെന്നും അദ്ദേഹം…

നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് സിപിഐ; നേതൃയോഗത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയടക്കമുള്ളവർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലിക നിയമനങ്ങളിൽ സുതാര്യത വേണമെന്ന് എൽ.ഡി.എഫ് നേതൃയോഗത്തില്‍ സിപിഐ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി കരാർ നിയമനം നടത്തണമെന്നും സ്ഥിര നിയമനങ്ങൾ പി.എസ്.സി വഴി മാത്രം നടത്തിയാൽ മതിയെന്നും ആവശ്യമുയർന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി…

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് മുതിർന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിൽ പ്രായപരിധി നിശ്ചയിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് സി.പി.ഐ സംസ്ഥാന…

സര്‍ക്കാര്‍ കുറച്ചുകൂടി മെച്ചപ്പെടണമെന്ന് സിപിഐ; പൊലീസ്, ആരോഗ്യം വകുപ്പുകൾക്ക് വിമർശനം

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത് സി.പി.ഐ പരസ്യമായി സമ്മതിച്ചു. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാ കാര്യങ്ങളിലും എല്ലാവരും തൃപ്തരല്ലെന്നും അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. പാർട്ടിയിലെ പ്രായപരിധി സംസ്ഥാന കൗൺസിൽ അംഗീകരിച്ചതാണെന്നും അത് നടപ്പാക്കുമെന്നും പ്രകാശ് ബാബു…

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം അപരിഹാര്യമായ നഷ്ടമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സമ്മേളനം അനുശോചനം രേഖപ്പെടുത്തി.…

സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു; ഗവർണറെ വിമർശിച്ച് കാനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്ന് കാനം വിമർശിച്ചു. ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് വിമർശനം. എൽ.ഡി.എഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ…

സിപിഐ സംസ്ഥാന സമ്മേളനം; ഉദ്ഘാടനത്തിന് കീഴ്‌വഴക്കം ലംഘിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കേന്ദ്രനേതാക്കള്‍ ഉദ്ഘാടനം ചെയ്യുന്ന പതിവ് തെറ്റിച്ച് സംസ്ഥാന നേതൃത്വം. ഡി.രാജ ഉള്‍പ്പെടെ കേന്ദ്രനേതാക്കള്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സുധാകര്‍ റെഡ്ഡിയും ഗുരുദാസ്ദാസ് ഗുപ്തയുമാണ് മലപ്പുറം, കോട്ടയം…

വിഭാഗീയതയില്‍ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിഭാഗീയതയ്ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ താക്കീത് നൽകി. “വിഭാഗീയതയും വ്യക്തികേന്ദ്രീകരണ രീതിയും സിപിഐയില്‍ ഇല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ചരിത്രം ഇത് ഓര്‍മപ്പെടുത്തുന്നു” പാര്‍ട്ടി മുഖമാസികയിൽ ഇതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിൽ…

നേതൃത്വത്തെ വിമർശിച്ച സി.ദിവാകരനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: സി ദിവാകരൻ സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിനെതിരെ നടപടിയുണ്ടായേക്കും. 30ന് ചേരുന്ന പാർട്ടി എക്സിക്യുട്ടീവ് ഇക്കാര്യം ചർച്ച ചെയ്യും. അതേസമയം, സംസ്ഥാന സമ്മേളനത്തിന് പതാക ഉയരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാധ്യത ഉറപ്പിക്കുകയാണ്…