Tag: Jammu & Kashmir

കശ്മീരിൽ 3 ലഷ്കറെ ത്വയ്ബ ഭീകരർ അറസ്റ്റിൽ; ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരർക്ക് ശക്തമായ മറുപടി നൽകി സൈന്യവും പൊലീസും. മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ ശ്രീനഗറിൽ അറസ്റ്റ് ചെയ്തു. തോക്കുകളും പിസ്റ്റളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഭീകരരെ ചോദ്യം ചെയ്തു വരികയാണ്. അനന്ത്നാഗിലെ ചെക്കി ഡൂഡൂ മേഖലയിൽ സൈന്യവും…

ജമ്മു കശ്മീരിൽ ഹിമപാതം; മൂന്നു സൈനികർ മരണമടഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർ മരണമടഞ്ഞു. കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് അപകടമുണ്ടായത്. 56 രാഷ്ട്രീയ റൈഫിൾസിലെ സൈനികരാണ് മരണമടഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികൻ മരിച്ചു

കൊച്ചി: ജമ്മു കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വൈക്കം മറവൻതുരുത്തിലെ വസതിയിലെത്തിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സൈന്യത്തിന്‍റെ പ്രതിനിധികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.…

ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. എഎസ്ഐ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ പ്രവർത്തകൻ മുക്തിയാർ ബട്ട് ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. നിരവധി ഭീകരാക്രമണങ്ങളിലും…

ഭീകരത തുടരുന്ന പാക്കിസ്ഥാനോട് ചർച്ചയില്ല; കശ്മീരിൽ തിരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

ശ്രീനഗർ: പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക, അല്ലാതെ പാകിസ്താനോടല്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മീരിൽ ഭീകരതയെയും…

കശ്മീരിൽ 4 ഭീകരരെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കർ-ഇ-ത്വയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിലെ രണ്ടിടങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച്ച് പ്രദേശത്താണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇന്നലെ…

മലയാളി സൈനികൻ കശ്‍മീരിൽ സ്വയം വെടിയുതിർത്ത് മരിച്ചു

ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരമാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ്…

370-ാം അനുച്ഛേദം റദ്ദാക്കിയിട്ട് ഓഗസ്റ്റ് അഞ്ചിന് മൂന്ന് വര്‍ഷം

ജമ്മുകശ്മീർ: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിട്ട് ഓഗസ്റ്റ് 5 ന് മൂന്ന് വർഷം തികയുന്നു. അതിനുശേഷം കശ്മീർ താഴ്വരയിലെ സ്ഥിതിഗതികൾ ഒരേ സമയം മെച്ചപ്പെടുകയും മോശമാവുകയും ചെയ്തു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ…

ഫുട്ബോൾ താരങ്ങൾക്ക് ബിരിയാണി വാങ്ങാൻ 43 ലക്ഷം! വൻ തട്ടിപ്പ്

ശ്രീനഗർ: ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ലഭിച്ച ലക്ഷക്കണക്കിന് രൂപ ‘ബിരിയാണി വാങ്ങാൻ’ ഉപയോഗിച്ച് ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ. ഫുട്ബോൾ അസോസിയേഷനെതിരെ ആരാധകരുടെ പരാതിയിൽ അഴിമതിവിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. ഫുട്ബോളിന്റെ വളർച്ചയ്ക്കായി ജമ്മു കശ്മീർ സ്പോർട്സ് കൗണ്‍സിൽ നൽകിയ തുകയാണ്…

ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു

ജമ്മു: ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ക്യാപ്റ്റൻ ആനന്ദ്, ജൂനിയർ കമ്മിഷൻഡ് ഓഫീസർ (ജെസിഒ) നയിബ് സുബേദാർ ഭഗ്‍‌വാൻ സിംഗ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി മെന്ധർ…