Tag: Jammu Kashmir

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം; മെഹ്ബൂബ മുഫ്തിയെ വീണ്ടും വീട്ടുതടങ്കലിലാക്കി

ശ്രീനഗര്‍: അമിത് ഷായുടെ സന്ദർശന വേളയിൽ താൻ വീട്ടുതടങ്കലിലാണെന്ന് മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. അമിത് ഷായുടെ കശ്മീർ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. പാർട്ടി പ്രവർത്തകന്‍റെ വിവാഹച്ചടങ്ങിൽ…

മുൻപ് കല്ല് കയ്യില്‍ പിടിച്ച യുവാക്കള്‍ക്ക് സര്‍ക്കാര്‍ കമ്പ്യൂട്ടറും ജോലിയും നല്‍കി: അമിത് ഷാ

ലഡാക്ക്: മുൻപ് കല്ല് കയ്യില്‍ പിടിച്ച് നടന്നിരുന്ന യുവാക്കൾക്ക് കേന്ദ്ര സർക്കാർ കമ്പ്യൂട്ടറും ജോലിയും നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന കുതിപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് അമിത് ഷായുടെ…

ജമ്മു കശ്മീരിൽ സ്ഫോടനം; എട്ട് മണിക്കൂറിൽ രണ്ടാമത്തേത്

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉധംപൂരിൽ ബസിൽ സ്ഫോടനം. ഉധംപൂരിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് സ്ഫോടനം നടന്നത്. എട്ട് മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഇന്നലെ രാവിലെ 10.45ന് ഉധംപൂരിലെ ദോമൈ ചൗക്കിലെ ബസിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉധംപൂരിലെ…

പത്ത് ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് യാസിന്‍ മാലിക്

ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം ആരംഭിച്ച് പത്ത് ദിവസത്തിന് ശേഷമാണ് യാസിൻ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. കശ്മീരിലെ നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്‍റെ (ജെകെഎഫ്) നേതാവായിരുന്നു യാസിൻ മാലിക്. യാസിൻ…

ജമ്മുകശ്മീരിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടി സൈന്യം

ജമ്മുകശ്മീരിലെ ഭീകരർക്ക് സൈന്യം ചുട്ടമറുപടി നൽകി. രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സോപോരയിൽ അറസ്റ്റ് ചെയ്തു. ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ ഹാദിപോര, റാഫിയബാദ് മേഖലകളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ രണ്ട്…

കുഴിച്ചിട്ട നിലയില്‍ ആന്റി ടാങ്ക് മൈന്‍: നിര്‍വീര്യമാക്കി സേന

ശ്രീനഗര്‍: ഒരു ആന്‍റി ടാങ്ക് ഖനി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സാംബ ജില്ലയിലെ ബന്ദിപ് പ്രദേശത്തിന് സമീപം വ്യാഴാഴ്ചയാണ് സുരക്ഷാ സേന ടാങ്ക് വിരുദ്ധ ഖനി കണ്ടെത്തിയത്. വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ടാങ്ക് വിരുദ്ധ ഖനി പിന്നീട് ബോംബ് ഡിസ്പോസൽ…

ആസാദിനെ മുന്നില്‍ നിര്‍ത്തി കശ്മീർ പിടിക്കാൻ കോൺഗ്രസ്‌

ന്യൂഡല്‍ഹി: കോൺഗ്രസ്‌ ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്ത ജി 23 ഗ്രൂപ്പിലെ അംഗമായ ഗുലാം നബി ആസാദിന് പുതിയ ചുമതല. സ്വന്തം സംസ്ഥാനമായ ജമ്മു കശ്മീരിൽ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ആസാദിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ്‌ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക.…

ജമ്മുവിൽ ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള ഹൈബ്രിഡ് ഭീകരൻ പിടിയിൽ

ജമ്മു കാശ്മീർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്കർ-ഇ-ത്വയ്ബ ഹൈബ്രിഡ് തീവ്രവാദിയെ അറസ്റ്റ് ചെയ്തു. സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഒരു പിസ്റ്റൾ, ഒരു മാഗസിൻ, ഏഴ് ലൈവ് കാട്രിഡ്ജുകൾ എന്നിവ ഭീകരന്‍റെ പക്കൽ നിന്ന് കണ്ടെടുത്തു. ബാരാമുള്ളയിലെ…

പുലിറ്റ്സര്‍ ജേതാവും കശ്മീരി ഫോട്ടോ ജേണലിസ്റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രാ വിലക്ക്

ന്യൂഡല്‍ഹി: കശ്മീരി ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സർ പ്രൈസ് ജേതാവുമായ സന ഇർഷാദ് മാട്ടുവിന് വിദേശയാത്രാ വിലക്കേർപ്പെടുത്തി. സന ഇർഷാദ് മാട്ടുവിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. സന ഇർഷാദ് മാട്ടു ശനിയാഴ്ച ഫ്രാൻസിലേക്ക് പുറപ്പെടാനിരിക്കെയാണ് സംഭവം. പുസ്തക പ്രകാശനച്ചടങ്ങിലും…

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ ഗ്രൂപ്പിൽ പെട്ടവരാണെന്ന് വ്യക്തമല്ല.