Tag: ISRAEL

ജറുസലേമിൽ ഇരട്ട സ്ഫോടനം; 16കാരന്‍ കൊല്ലപ്പെട്ടു

ജറുസലേം: ജറുസലേമിൽ നടന്ന ബോംബ് ആക്രമണത്തിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. രണ്ട് ബസ് സ്റ്റോപ്പുകളിലായി നടന്ന സ്ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റു. ജറുസലേം നഗരത്തിന് പുറത്തുള്ള തിരക്കേറിയ പ്രദേശത്ത് ആളുകൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനത്തിലാണ് കൗമാരക്കാരൻ കൊല്ലപ്പെട്ടത്.…

തീവ്രനിലപാടുകള്‍ തുണയ്ക്കും; ഇസ്രായേലില്‍ ബെഞ്ചമിൻ നെതന്യാഹു ജയിക്കുമെന്ന് എക്‌സിറ്റ് പോള്‍

ജറുസലം: ഇസ്രായേലില്‍ വീണ്ടും മുന്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പാര്‍ലമെന്റില്‍ വൻ ഭൂരിപക്ഷത്തിന് നെതന്യാഹു വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പോൾ ചെയ്ത വോട്ടുകളിൽ…

രാജ്യത്തെ കലാപങ്ങള്‍ അമേരിക്കയുടേയും ഇസ്രയേലിന്‍റെയും സൃഷ്ടിയെന്ന് അയത്തൊള്ള അലി ഖമേനി

ഇറാനിലെ പ്രതിഷേധങ്ങൾക്ക് അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തി ഇറാന്‍റെ പരമോന്നത നേതാവ്.  22കാരിയായ മഹ്സ അമീനിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധ പരമ്പരയെക്കുറിച്ചുള്ള തന്‍റെ ആദ്യ പരസ്യ പ്രസ്താവനയിലാണ് അയത്തൊള്ള അലി ഖമേനി ഇക്കാര്യം വ്യക്തമാക്കിയത്. അയത്തൊള്ള അലി ഖമേനിയുടെ അഭിപ്രായത്തിൽ,…

3300 വർഷങ്ങൾ പഴക്കമുള്ള ​ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ

3300 വർഷങ്ങൾക്ക് മുമ്പുള്ള അസാധാരണ ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ. ടെൽ അവീവിന് തെക്ക് ഒരു ബീച്ചിൽ നിന്ന് അധികം അകലെയല്ലാതെയാണ് ഇത് കണ്ടെത്തിയത്. പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തി. ഗവേഷകരുടെ അഭിപ്രായത്തിൽ, 19 -ാം നൂറ്റാണ്ടിൽ…

യു.എസിന് ‘ഇറാനോഫോബിയ’യെന്ന് ഇറാന്‍ വിദേശകാര്യ വക്താവ്

ടെഹ്‌റാന്‍: അമേരിക്കയ്ക്ക് ഇറാനോഫോബിയ ആണെന്ന് ഇറാൻ വക്താവ് നാസെര്‍ കനാനി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം. ഇറാനോഫോബിയ എന്ന പരാജയപ്പെട്ട നയത്തെ ആശ്രയിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ പിരിമുറുക്കങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കാൻ യുഎസ് ശ്രമിക്കുകയാണെന്ന് ഇറാൻ…

ഇന്ത്യയിലേക്ക് അടക്കം വ്യോമയാന പാതകള്‍ വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍

ജറുസലേം: ഇന്ത്യയിലേക്കടക്കമുള്ള എയര്‍ലൈന്‍സ് റൂട്ടുകള്‍ വികസിപ്പിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നു. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കും സമാനമായ സർവീസുകൾ പുനരാരംഭിക്കും. ഇത് ഇന്ധനച്ചെലവും ഫ്ലൈറ്റ് സമയവും കുറയ്ക്കും. ഇതോടെ ഇസ്രായേലിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും പതിവായി വിമാന സർവീസുകൾ ഉണ്ടാകുന്നതാണ്. എല്ലാ വിമാനക്കമ്പനികൾക്കും വ്യോമപാത…

ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം സ്വന്തമാക്കി അദാനി

ദില്ലി: ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ തുറമുഖം വിലയ്‌ക്കെടുക്കാനുള്ള ലേലത്തിൽ ജയിച്ച് അദാനി പോർട്ട്‌സും കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടും. 1.18 ബില്യൺ ഡോളറിനാണ് ലേലം നടന്നത്. ഇതിൽ ഒരു ശതമാനം ഓഹരി അദാനി പോർട്ടിനും ബാക്കി ഓഹരികൾ…

സൗദിക്ക് രണ്ട് ദ്വീപുകള്‍ കൈമാറാൻ ഇസ്രായേല്‍

റിയാദ്: തന്ത്രപ്രധാനമായ രണ്ട് ചെങ്കടൽ ദ്വീപുകൾ സൗദി അറേബ്യയ്ക്ക് കൈമാറാനുള്ള കരാറിന് ഇസ്രായേൽ അംഗീകാരം നൽകി. വ്യാഴാഴ്ചയാണ് ഇസ്രായേൽ കരാറിന് അംഗീകാരം നൽകിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ബൈഡന്‍റെ മിഡിൽ ഈസ്റ്റ്…

അപൂർവ്വ കൂടിക്കാഴ്ച നടത്തി ഇസ്രായേലും പലസ്തീനും;സംഘർഷാവസ്ഥ ലഘൂകരിക്കും

ജറുസലേം: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായി പലസ്തീൻ പ്രസിഡന്‍റും ഇസ്രായേൽ പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി. അധിനിവേശ വെസ്റ്റ് ബാങ്കിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനും ജോ ബൈഡന്‍റെ ആദ്യ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കാനും പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ്…

ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; രാജ്യം അഞ്ചാം തിരഞ്ഞെടുപ്പിലേക്ക്

ജറുസലേം: ഇസ്രയേൽ സർക്കാർ പാർലമെൻ്റ് പിരിച്ചുവിട്ടു. ഇതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇന്ന് ചേർന്ന പാർലമെൻറ് യോഗം സഭ പിരിച്ചു വിടുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വോട്ടിംഗിലൂടെയാണ് ഇത് തീരുമാനിച്ചത്. ഇതോടെ നവംബറിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. നാല് വർഷത്തിനിടെ…