Tag: Iran

പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ച സംഭവം; ഇറാനില്‍ ഹിജാബ് അഴിച്ച് പ്രതിഷേധം

ടെഹ്‌റാന്‍: ഹിജാബ് നിയമം ലംഘിച്ചതിന് ഇറാനിൽ പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. മഹ്സ അമിനിയുടെ ശവസംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് സ്ത്രീകൾ ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്.…

ആറ്റം ബോംബ് നിർമ്മാണ സാങ്കേതികവിദ്യ അറിയാം: ഇറാന്‍ ആണവ തലവന്‍

ടെഹ്‌റാന്‍: രാജ്യത്തിന്‍റെ നിലവിലെ സാങ്കേതിക കഴിവുകൾ ഉപയോഗിച്ച് ആറ്റംബോംബുകൾ നിർമ്മിക്കാൻ കഴിയുമെന്നും, പക്ഷേ അത് ചെയ്യില്ലെന്നും ഇറാന്റെ ആണവ വിഭാഗം തലവന്‍. ഇറാനിലെ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവൻ മുഹമ്മദ് എസ്ലാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ആണ്…

ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പാക്കി ഇറാൻ

ടെഹ്‌റാന്‍: ഇറാനില്‍ ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളുടെ വധശിക്ഷകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ ഉള്ള സമയത്താണ് കൂട്ട വധശിക്ഷയുടെ വാർത്തകൾ പുറത്തുവരുന്നത്. ജൂലൈ 27ന് രാജ്യത്തെ വിവിധ ജയിലുകളിൽ മൂന്ന് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി…

തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ് മേഖലയിലും നേരിയ ഭൂചലനം

ഇറാൻ : തെക്കൻ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഗൾഫ് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്…

ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങൾ സിറിയ അവസാനിപ്പിച്ചു

ദമാസ്‌കസ്: ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സിറിയ അവസാനിപ്പിച്ചു. സിറിയയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഉക്രൈൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ സിറിയ സമാനമായ പ്രഖ്യാപനം നടത്തിയത്. പരസ്പര ബന്ധത്തിന്റെ തത്വത്തിന് അനുസൃതമായി ഉക്രൈനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും…

വ്‌ളാഡിമിര്‍ പുടിന്റെ ഇറാന്‍ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് യു.എസ്

വാഷിങ്ടണ്‍: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ഇറാൻ സന്ദർശനത്തോട് പ്രതികരിച്ച് അമേരിക്ക. പുടിന്‍റെ സന്ദർശനം ഇറാൻ റഷ്യയെ ആശ്രയിക്കുന്നതിന്‍റെ സൂചനയാണെന്നും ഇത് ഇറാനെ അപകടത്തിലാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് ആണ് പ്രതികരിച്ചത്. റഷ്യ ഇന്ന്…

ടെഹ്റാനിൽ കൂടിച്ചേർന്ന് റഷ്യയും, ഇറാനും, തുർക്കിയും

ടെഹ്റാന്‍: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ വച്ച് ഇവരോടൊപ്പം തുർക്കിയിയും ചേർന്നിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി, തുർക്കി പ്രസിഡന്‍റ്…

യു.എസിന് ‘ഇറാനോഫോബിയ’യെന്ന് ഇറാന്‍ വിദേശകാര്യ വക്താവ്

ടെഹ്‌റാന്‍: അമേരിക്കയ്ക്ക് ഇറാനോഫോബിയ ആണെന്ന് ഇറാൻ വക്താവ് നാസെര്‍ കനാനി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം. ഇറാനോഫോബിയ എന്ന പരാജയപ്പെട്ട നയത്തെ ആശ്രയിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ പിരിമുറുക്കങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കാൻ യുഎസ് ശ്രമിക്കുകയാണെന്ന് ഇറാൻ…

ഇറാനിൽ ഭൂചലനം; യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തുടർ പ്രകമ്പനം

ടെഹ്റാന്‍: തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദാരെ ഖമീറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ്. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.32നാണ് ഭൂചലനമുണ്ടായത്. യുഎഇ…

ഇറാനില്‍ ശക്തമായ ഭൂചലനം, യുഎഇയിലും തുടര്‍ചലനങ്ങള്‍

അബുദാബി: യു.എ.ഇ.യിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിൽ ഉണ്ടായതിന് പിന്നാലെയാണിത്. പ്രാദേശിക സമയം രാവിലെ 7.37 നാണ് ഇറാനിൽ ഭൂചലനം ഉണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം…