Tag: Indian National Congress INC

“സംഘര്‍ഷം ഒഴിവാക്കും, സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും”

ന്യൂഡൽഹി: കെ.പി.സി.സി പുനഃസംഘടന സമവായത്തിലൂടെ പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രവർത്തകർ തമ്മിലുള്ള സംഘർഷം ഒഴിവാക്കുക എന്നതാണ് സമവായത്തിലെത്താനുള്ള മാർഗം. കഴിഞ്ഞ 30 വർഷമായി ഏകീകരണത്തിന്റെ പാതയാണ് താൻ സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി…

അഗ്നിപഥ് പ്രതിഷേധത്തിന് പിന്തുണയുമായി പ്രിയങ്ക

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് എംപിമാരും നേതാക്കളും സംഘടിപ്പിച്ച ജന്തർമന്ദറിൽ നടന്ന സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു…

പ്രതിഷേധത്തിനിടെ പോലീസുകാരന്റെ കോളര്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ്

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ‘ചലോ രാജ്ഭവൻ’ പ്രതിഷേധ മാർച്ചിനിടെ തെലങ്കാനയിലും സംഘർഷമുണ്ടായി. കോൺഗ്രസ് നേതാവ് രേണുക ചൗധരി ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രോശിക്കുകയും യൂണിഫോമിൻറെ കോളറിൽ പിടിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത്…

എഐസിസി ആസ്ഥാനത്ത് കയറി പൊലീസ്; പ്രവർത്തകരുടെ പ്രതിഷേധം ശക്തം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടർച്ചയായ മൂന്നാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നതിനിടെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ കടുത്ത പ്രതിഷേധം. കോൺഗ്രസ്സ് ആസ്ഥാനത്ത് ഡൽഹി പോലീസ് പ്രവേശിച്ചതോടെയാണ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമായത്. പാർട്ടി ഓഫീസിൽ പൊലീസ് അക്രമം അഴിച്ചുവിട്ടതായി നേതാക്കൾ…

കോൺഗ്രസിന്റെ ഇഡി ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസിന്റെ ഇഡി ഓഫീസ് മാർച്ച് പോലീസ് തടഞ്ഞു. വനിതാ നേതാക്കളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണ്. പൊലീസ് നടപടിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് രാജ്യസഭാംഗം ജെബി മേത്തർ പറഞ്ഞു. പ്രതിപക്ഷത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാമെന്ന് നരേന്ദ്ര മോദി സർക്കാർ…

രാഹുൽ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന്. അതേസമയം സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാലാണ് രാഹുലിനെ വേട്ടയാടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ ജയിലിലടച്ച് ഭയപ്പെടുത്തരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു. എത്ര അടിച്ചമർത്താൻ…

തെരുവിലിറങ്ങി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; കെപിസിസി ഓഫീസിനുനേരെ കല്ലേറ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്നു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി. ഓഫീസ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ വരുത്തുകയും ഫ്ലെക്സുകൾ തകർക്കുകയും ചെയ്തു.…

രാഹുലിനൊപ്പമുള്ള ഇ ഡി ഓഫിസ് മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിലേക്ക് കോൺഗ്രസ് നേതാക്കൾ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട…

പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുറന്ന കത്തെഴുതി എം എ ബേബി

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ, പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫേസ്ബുക്കിൽ തുറന്ന കത്തെഴുതി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തിലെ കോൺഗ്രസിനെ ആർ.എസ്.എസിന്റെ ചട്ടുകം ആക്കരുതെന്നും ആർ.എസ്.എസിന്റെ കളിപ്പാവയായ യുവതിയുടെ ആരോപണങ്ങൾ അംഗീകരിക്കരുതെന്നും ബേബി പറഞ്ഞു. ആർ.എസ്.എസുമായി…

കള്ളപ്പണം വെളുപ്പിക്കൽ; സോണിയയ്ക്ക് വീണ്ടും ഇഡി നോട്ടിസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. ഈ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇഡിയുടെ ആദ്യ സമൻസ്.…