Tag: Indian National Congress INC

യെച്ചൂരി കോൺഗ്രസിന്റെയും ജനറല്‍ സെക്രട്ടറി: പ്രശംസിച്ച് ജയ്‌റാം രമേശ്

ന്യൂഡൽഹി: സി.പി.എമ്മിന്‍റെയും കോൺഗ്രസിന്‍റെയും ജനറൽ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ തിരഞ്ഞെടുപ്പ് സഖ്യവും ഒറ്റപ്പെടുത്താൻ യോജിച്ച പ്രതിരോധവും ആവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. കോൺഗ്രസുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും എന്നാൽ നെഹ്റൂവിയൻ നയങ്ങളിലേക്ക് മടങ്ങേണ്ടതുണ്ടെന്നും സിപിഐ ജനറൽ…

അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് വാഗ്ദാനം. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.…

നിയമസഭാ തിരഞ്ഞെടുപ്പ്; ഹിമാചലിൽ ഏകവ്യക്തി നിയമവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിലും, ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി. ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകൾക്ക് ആവേശം പകരാൻ റാലികളെ അഭിസംബോധന…

ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കി: സുധാകരന്റെ പ്രസ്താവനയിൽ ലീഗിന് കടുത്ത അതൃപ്തി

കോഴിക്കോട്: ആർഎസ്എസ് ശാഖകൾ സംരക്ഷിച്ചുവെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്താവനയിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രസ്താവന അനാവശ്യമായിപ്പോയെന്ന് ലീഗ് വിലയിരുത്തി. ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം സ്വയം വിശദീകരിക്കട്ടെയെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണറെ ചാൻസലർ…

ഹിമാചലിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ

ധരംശാല: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാണെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ. ഹിമാചൽ പ്രദേശിൽ മോദി പ്രഭാവത്തിനൊപ്പം മുൻ സർക്കാരുകളുടെ പ്രവർത്തനമുണ്ടെന്നും ധൂമൽ പറഞ്ഞു. രണ്ടരപതിറ്റാണ്ടോളം ബി.ജെ.പിയിലെ അവസാന വാക്കായിരുന്നു ധൂമൽ. 2017 ൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോൾ സ്വന്തം മണ്ഡലത്തിൽ…

പ്രസംഗത്തിനിടെ മൈക്ക് ഓഫാക്കി; കേന്ദ്രത്തിനെതിരെ വിമർശനം തുടർന്ന് രാഹുൽ

നന്ദേദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്‍റിൽ എന്താണ് നടക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ച രാഹുൽ…

ഗുജറാത്തിൽ 24 മണിക്കൂറിനിടെ രാജിവച്ച് 2 കോൺഗ്രസ് എംഎൽഎമാർ

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. തലാല എംഎൽഎ ഭഗവാൻഭായ് ഡി ഭറാഡ് രാജിവെച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ മുതിർന്ന നേതാവും എംഎൽഎയുമായ മോഹൻസിംഗ് രത്‌വ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ എംഎൽഎയുടെ…

ഉമ്മന്‍ ചാണ്ടി നാളെ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ബെർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലെ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തൊണ്ടയിലെ രോഗത്തിനാണ് ചികിത്സ. ശസ്ത്രക്രിയ കഴിഞ്ഞ് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ആശുപത്രിക്ക് മുന്നിൽ നിന്നുള്ള ചിത്രവും…

സ്വയം പ്രമോട്ട് ചെയ്യുന്നു; ജി20 ലോഗോയിലെ താമരക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയിൽ ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ കോൺഗ്രസ്. യാതൊരു നാണവുമില്ലാതെ ബി.ജെ.പി സ്വയം പ്രമോട്ട് ചെയ്യുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ലോഗോയും പ്രമേയവും വെബ്സൈറ്റും…

കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സാമ്പത്തിക കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് അക്കൗണ്ടിലെ പകർപ്പവകാശ ഗാനത്തോടെയുള്ള ക്ലിപ്പ് നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. കെ.ജി.എഫ് ചാപ്ടർ 2ലെ…