Tag: Indian National Congress INC

ഹിമാചൽ മുഖ്യമന്ത്രിയായി സുഖ്‌‌വിന്ദർ സിങ് സുഖു അധികാരമേറ്റു

ഷിംല: സുഖ്‌വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ…

ഏകവ്യക്തി നിയമം; ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് എം പി, തള്ളി കോൺഗ്രസ്

ന്യൂഡല്‍ഹി: ഏക വ്യക്തി നിയമത്തെക്കുറിച്ചുള്ള നിലപാടിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. പാർലമെന്‍റിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം പി, പി വി അബ്ദുൾ വഹാബിന്‍റെ വിമർശനം കോൺഗ്രസ് തള്ളി. ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാണെന്ന് വി.ഡി…

ഹിമാചൽ മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡിന് തീരുമാനിക്കാം

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഷിംലയിൽ നടന്ന യോഗത്തിൽ 40 എം.എൽ.എമാരും പങ്കെടുത്തു. എം.എൽ.എമാരുടെ വരവ് വൈകിയത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.…

സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി മോദിയും

ന്യൂ‍ഡൽഹി: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജൻമദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച 76-ാം പിറന്നാൾ ആഘോഷിക്കുന്ന സോണിയാ ഗാന്ധിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘സോണിയയുടെ ദീർഘായുസിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു’, പ്രധാനമന്ത്രി ട്വിറ്ററിൽ…

ഗുജറാത്തിൽ വീണ്ടും ബിജെപിയെന്ന് എക്സിറ്റ് പോൾ ഫലം; എഎപിക്ക് നേട്ടമുണ്ടാകില്ല

അഹമ്മദാബാദ്: മൂന്ന് പതിറ്റാണ്ടിലേറെയായി ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ഇത്തവണയും വലിയ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് കൈവശമുള്ള സീറ്റുകൾ നഷ്ടമാകും. എഎപിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ…

കെജിഎഫിലെ ഗാനങ്ങളുടെ ഉപയോ​ഗം; രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്

ബെംഗളൂരു: കെജിഎഫ് 2ലെ ഗാനങ്ങൾ അനുവാദമില്ലാതെ ഭാരത് ജോഡോ യാത്രയുടെ വീഡിയോയിൽ ഉപയോഗിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വീഡിയോ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ച് എംആർടി മ്യൂസിക്കാണ് പരാതി നൽകിയത്.…

മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; ഡൽഹി ഇന്ന് ബൂത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 13,638 പോളിംഗ് ബൂത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ ഏഴിന് ഫലം പ്രഖ്യാപിക്കും. ക്രമസമാധാന പാലനത്തിനായി 50,000 ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം…

തനിക്കെതിരെ മോശം വാക്കുകൾ ഉയർത്തുവാൻ കോൺഗ്രസുകാർക്കിടയിൽ മത്സരം; മോദി

അഹമ്മദാബാദ്: തനിക്കെതിരെ ഏറ്റവും മോശം വാക്കുകൾ ആര് ഉപയോഗിക്കുമെന്ന കാര്യത്തിൽ കോൺഗ്രസുകാർക്കിടയിൽ മത്സരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ച മോദി, ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും ‘കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും’ എന്നു പറഞ്ഞിരുന്നതായും വ്യക്തമാക്കി. ഗുജറാത്തിലെ…

ഗുജറാത്ത് പോളിംഗ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലായി 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം ഡിസംബർ അഞ്ചിന് നടക്കും. വോട്ടെണ്ണൽ ഡിസംബർ…

കോണ്‍ഗ്രസ് റാലിക്കിടെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കാള; കാരണം ബിജെപിയെന്ന് ഗെഹ്ലോട്ട്

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം. കാള ചുറ്റും ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജനക്കൂട്ടത്തോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ച ഗെഹ്ലോട്ട്,…