Tag: Indian Constitution

ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകൾക്ക് പേരുകേട്ടതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വി ദ പീപ്പിൾ’ എന്നത് കേവലം മൂന്ന് വാക്കുകൾ മാത്രമല്ല, നമ്മുടെ ഭരണഘടനയുടെ സാരാംശവും ജനാധിപത്യത്തിന്‍റെ…

സംസ്ഥാനങ്ങളുടെ തുല്യപങ്കാളിത്തം വിസ്മരിക്കപ്പെടുന്നു: കേന്ദ്രത്തിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരുകൾക്ക് രാജ്യത്തിന്‍റെ വികസനത്തിൽ കേന്ദ്ര സർക്കാരുമായി തുല്യ പങ്കാളിത്തം വേണമെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ ദിനത്തിൽ പുറത്തിറക്കിയ…

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവിൽ കാണാം; ചൊവ്വാഴ്ച മുതല്‍ ലൈവ് സ്ട്രീം ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി ഓൺലൈനിലൂടെ തത്സമയം കാണിക്കും. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ഡൽഹിയിലെ അധികാര തർക്കം പരിഗണിക്കുന്ന…

ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെ: ചീഫ് ജസ്റ്റിസ് എൻ.വി രമണ

റായ്പൂര്‍: ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. റായ്പൂരിലെ ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പൗരനും തന്‍റെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാനായാൽ മാത്രമേ ഭരണഘടനാ റിപ്പബ്ലിക്ക് സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു…

‘രാജി ത്യാഗമല്ല; സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്’; വി.ഡി.സതീശന്‍

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സജി ചെറിയാന്‍റെ രാജി ത്യാഗമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി ഒരു നിയമപരമായ ബാധ്യതയാണ്. ധാർമ്മികത ഉയർത്തിപ്പിടിച്ചെന്ന വാദം ശരിയല്ല. സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.…

‘ഇന്ത്യൻ ഭരണഘടന’ പ്രതിഷ്ഠയാക്കി കേരളത്തിലൊരു ക്ഷേത്രം!

കുടപ്പനക്കുന്ന് : ഇന്ത്യൻ ഭരണഘടന പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്നിൽ റിട്ടയേർഡ് അധ്യാപകനായ ശിവദാസൻ പിള്ളയാണ് ക്ഷേത്രം സ്ഥാപിച്ചത്. ഭരണഘടനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എന്നതാണ് ക്ഷേത്ര രൂപീകരണത്തിന്‍റെ ലക്ഷ്യം. ക്ഷേത്രമായി കാണുന്നതിനേക്കാൾ വലുത് വളരുന്ന യുവതലമുറ ഭരണഘടനയുടെ പ്രാധാന്യവും മഹത്വവും…

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം: സജി ചെറിയാനെതിരെ ഇന്ന് കേസെടുത്തേക്കും

തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചതിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് ഇന്ന് കേസെടുത്തേക്കും. പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കീഴാവനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറോട്…

രാജിക്കു പിന്നാലെ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പത്തനംതിട്ട: രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് രാജിവച്ചതിനു പിന്നാലെ, സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. രാജ്യാഭിമാനം വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരേ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ…

‘മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഗുരുതരം’: കടുത്ത വിയോജിപ്പറിയിച്ച് സിപിഐ

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഗൗരവമുള്ളതാണെന്ന് സി.പി.ഐ. സജി ചെറിയാന്‍റെ പ്രസംഗത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച സി.പി.ഐ ഭരണഘടനയ്ക്കെതിരായ പരാമർശങ്ങൾ ഗൗരവതരവും അനുചിതവുമാണെന്ന് വിലയിരുത്തി. ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി.…