Tag: Indian Army

അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം; പ്രമേയം പാസാക്കി രാജസ്ഥാനിലെ സര്‍ക്കാര്‍

ജയ്പൂര്‍: കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ പ്രമേയം പാസാക്കി. ശനിയാഴ്ചയാണ് സർക്കാരിന്റെ മന്ത്രിസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജയ്പൂരിലെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയതെന്നാണ് റിപ്പോർട്ട്.

അഗ്നിപഥ്; ജൂണ്‍ 24 ന് സെലക്ഷനെന്ന് റിപ്പോര്‍ട്ട്, വിജ്ഞാപനം തിങ്കളാഴ്ച

ന്യൂദല്‍ഹി: പ്രതിഷേധങ്ങൾക്കിടയിൽ അഗ്നിപഥ് പദ്ധതി എത്രയും വേഗം ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സെലക്ഷന്‍ ജൂൺ 24 മുതൽ ആരംഭിക്കുമെന്നും ഇതിനായുള്ള വിജ്ഞാപനം തിങ്കളാഴ്ച തന്നെ പുറപ്പെടുവിക്കുമെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ജൂൺ 24 ന് എയര്‍ഫോഴ്സ്…

അഗ്നിപഥ് പദ്ധതി; 2 ദിവസത്തിനകം വിജ്ഞാപനം ഇറക്കും, ഡിസംബറില്‍ പരിശീലനം

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, കരസേനയും വ്യോമസേനയും പദ്ധതിയുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും പരിശീലനം ഡിസംബറിൽ ആരംഭിക്കുമെന്നും കരസേനാ…

അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്‌. പദ്ധതി പിൻ‌വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പദ്ധതിക്കെതിരായ പ്രതിഷേധം…

സൈന്യത്തിൽ 4 വർഷത്തേക്ക് സന്നദ്ധസേവനം; ‘അഗ്നിപഥ്’ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: യുവാക്കൾക്ക് സൈന്യത്തിൽ 4 വർഷത്തേക്ക് സന്നദ്ധസേവനം അനുഷ്ഠിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 17.5 നും 21 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഹ്രസ്വകാല നിയമനം. അവർ ‘അഗ്നീവർ’ എന്ന് അറിയപ്പെടും. ഈ വർഷം 46,000 പേരെ നിയമിക്കും.…