Tag: Indian

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തെ മാറ്റിമറിക്കും: രാജീവ് ചന്ദ്രശേഖർ

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തെ മാറ്റിമറിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 5ജി വിക്ഷേപണം ശാശ്വതമായ സ്വാധീനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. “അത് ഇന്റർനെറ്റിന്റെ ഭാവിയായിരിക്കും. ചെറുകിട ബിസിനസുകാരോ കർഷകരോ ഡോക്ടർമാരോ വിദ്യാർഥികളോ ആകട്ടെ, ഓരോരുത്തരുടെയും ജീവിതത്തിൽ…

ഇന്ത്യ-യുഎസ് ബന്ധം ഉഭയകക്ഷി നേട്ടങ്ങളിലേക്ക് ചുരുങ്ങുന്നില്ല: എസ് ജയശങ്കർ

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് ഉഭയകക്ഷി നേട്ടങ്ങൾക്കായി മാത്രം നീക്കിവച്ചിരിക്കുന്ന സങ്കുചിതമായ ബന്ധമല്ല, മറിച്ച് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളെ സ്വാധീനിക്കുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇത് വലിയ സാധ്യതകളുള്ള ബന്ധമാണെന്ന് ഇരു രാജ്യങ്ങളും…

ആപ്പിൾ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. “ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്” ആപ്പിൾ അധികൃതർ അറിയിച്ചു. രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിൽ ഐഫോൺ എവിടെ നിർമ്മിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ…

ലോകം ഇന്ത്യയെ കാണുന്നത് ബഹിരാകാശ മേഖലയിലെ പ്രചോദനാത്മകമായ ഇടമായാണ്:ഐഎസ്ആര്‍ഒ ചെയര്‍മാന്‍

കഴിഞ്ഞ 60 വർഷക്കാലമായി ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങളും പ്രചോദനാത്മകമായിട്ടാണ് ലോകം കാണുന്നതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. സ്റ്റാർട്ടപ്പുകളെ കൊണ്ടുവരികയും ബഹിരാകാശ സാങ്കേതികവിദ്യയിൽ അവരെ ഇൻകുബേറ്റ് ചെയ്യുകയും റോക്കറ്റുകളും ഉപഗ്രഹങ്ങളും വികസിപ്പിക്കുന്നതിന്…

‘ദരിദ്രരായ ഉപഭോക്താക്കൾ പോലും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ അർഹിക്കുന്നു’

രാജ്യത്തെ ഏറ്റവും ദരിദ്രരായ പൗരന്മാർ പോലും മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്ക് അർഹരാണെന്നും ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സംസ്കാരം രാജ്യത്ത് സ്വീകരിക്കേണ്ടതുണ്ടെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഉപഭോക്തൃകാര്യം, ഭക്ഷ്യ, പൊതുവിതരണം, ടെക്സ്റ്റൈൽസ് മന്ത്രി കൂടിയായ ഗോയൽ, അഞ്ച് പ്രധാന മേഖലകളിൽ…

എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ, സാങ്കേതിക മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ലോകത്തോട് അഭ്യർത്ഥിച്ചു.ഇത് സാങ്കേതികവിദ്യയുടെ കാലഘട്ടമാണെന്നും പകർച്ചവ്യാധിയുടെ സമയത്ത് പ്രകടമാക്കിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ അടിവരയിടുകയും…

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ തേടി കൊളംബിയ

ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നതിൽ കൊളംബിയ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൊളംബിയൻ അംബാസഡർ മരിയാന പാച്ചെക്കോ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥുമായി കൂടിക്കാഴ്ച്ച നടത്തി.

ആയുഷിന്റെ വിപണിയിൽ വർദ്ധനവ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ആയുഷ് വിപണി പലമടങ്ങ് വർദ്ധിച്ചുവെന്നും, ഇത് ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുണ്ടെന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ. 2014 ൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതു മുതൽ ആയുർവേദം, പ്രകൃതിചികിത്സ തുടങ്ങി പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായങ്ങൾ…