Tag: India

പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതികരണവുമായി യു എൻ

ന്യൂയോര്‍ക്ക്: മതപരമായ വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. പ്രവാചകനെതിരായ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മതനിന്ദാപരമായ പരാമർശത്തെ തുടർന്ന് നടന്ന അക്രമസംഭവങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്…

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2; ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2ന്റെ പരിശീലന വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രാലയം. ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നടന്നത്. ഉയർന്ന അളവിൽ കൃത്യതയോടെ ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുള്ളതാണിത്.

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ…

ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഹോങ്കോങ്ങിനെ തോൽപ്പിച്ചു. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് ഇന്ത്യ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും അന്‍വര്‍ അലിയുമാണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മന്‍വീര്‍ സിങ്ങും ഇഷാൻ പണ്ഡിതയുമാണ് ഗോൾ നേടിയത്.…

പ്രവാചക നിന്ദ; ഇന്ത്യൻ വെബ്സൈറ്റുകൾ ആക്രമിച്ച് മലേഷ്യൻ ഹാക്കർ ഗ്രൂപ്പ്

ഡൽഹി: സസ്പെൻഷനിലായ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ, ഇന്ത്യക്കെതിരെ സൈബർ ആക്രമണം. മലേഷ്യ ആസ്ഥാനമായുള്ള ഹാക്കർമാരുടെ സംഘം ഇന്ത്യൻ സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾ തുടർച്ചയായി ഹാക്ക് ചെയ്യുന്നു. ഡ്രാഗൺഫോഴ്സ് എന്ന ഹാക്കർമാരുടെ സംഘമാണ് ഇതിന് പിന്നിൽ. വിവാദ…

രാജ്യത്ത് ജനന സമയത്തെ ആയുർദൈർഘ്യത്തിൽ വർധനവ്; ശരാശരി ആയുർദൈർഘ്യം 72.6 ആയി

ഡൽഹി: ജനനസമയത്തെ ആയുർദൈർഘ്യം രാജ്യത്ത് വർദ്ധിച്ചു. 2015-19 ൽ ആയുർ ദൈർഘ്യം 69.7 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ, ആഗോള ശരാശരി ആയുർദൈർഘ്യം 72.6 ആയിരുന്നു. ഏകദേശം പത്ത് വർഷത്തോളം എടുത്താണ് ഇന്ത്യയിലെ ജനന സമയത്തെ ആയുർദൈർഘ്യത്തിൽ രണ്ട് വർഷത്തെ വർധനവ്…

‘രാഹുൽ ഗാന്ധി ഇഡി ഓഫീസിൽ’; ഡൽഹിയിൽ പ്രതിഷേധം, കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇഡി ഓഫീസിലെത്തി. രാവിലെ 11 മണിയോടെ രാഹുലും പ്രിയങ്കയും എഐസിസി ആസ്ഥാനത്ത് നിന്ന് ഒരുമിച്ച് പുറത്തിറങ്ങി. എഐസിസി ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ ഡൽഹി പോലീസ് പ്രദേശത്ത്…

സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍; സംഘത്തിലെ ആദ്യ അറസ്റ്റ്

പഞ്ചാബ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലയാളി സന്തോഷ് ജാദവിനെ അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലെ ആദ്യ അറസ്റ്റാണിത്. കൊലപാതകത്തിന് പിന്നിലെ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്നയാളെ മഹാരാഷ്ട്ര പൊലീസും ഡൽഹി പോലീസും ചേർന്ന് അറസ്റ്റ്…

രണ്ടാം ടി20; ദക്ഷിണാഫ്രിക്കയ്ക്ക്  ജയിക്കാന്‍ വേണ്ടത് 149 റണ്‍സ്  

കട്ടക്ക്: ഇന്ത്യൻ ബാറ്റിംഗ് നിരയെ ഇടം വലം തിരിയാൻ അനുവദിക്കാതെ ദക്ഷിണാഫ്രിക്കൻ ബോളർമാർ. രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 149 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ടോസ് നേടിയ…

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ടോസ് നേടിയത് ആരെന്നറിയാം

കട്ടക്ക്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഉടൻ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ അതേ ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കുക. രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റന്‍ ഡി കോക്ക്…