Tag: India

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ തേടി കൊളംബിയ

ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നതിൽ കൊളംബിയ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൊളംബിയൻ അംബാസഡർ മരിയാന പാച്ചെക്കോ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥുമായി കൂടിക്കാഴ്ച്ച നടത്തി.

ഉദയ്പൂർ കൊലപാതകം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

ഉദയ്പൂർ: സോഷ്യൽ മീഡിയയിലൂടെ നൂപുർ ശർമയെ പിന്തുണച്ചെന്നാരോപിച്ച് ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി), സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അശോക് കുമാർ റാത്തോഡ്, ഇൻസ്പെക്ടർ…

‘അനാവശ്യമായി പുറത്തിറങ്ങരുത്’; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ

ഇംഗ്ലണ്ട് : ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ.താരങ്ങൾ അനാവശ്യമായി പുറത്തിറങ്ങി കറങ്ങിനടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി. ആരാധകരുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം. കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക്…

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “#ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ശനിയാഴ്ച നടത്തിയ റാപ്പിഡ് ആൻറിജൻ പരിശോധനയിൽ…

അഫ്ഗാൻ ജനതയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 3000 മെട്രിക് ടൺ ഗോതമ്പ് കൂടി കയറ്റി അയച്ചു

ഭക്ഷ്യക്ഷാമവും ഭൂകമ്പവും മൂലം ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ശനിയാഴ്ച 3,000 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ പാകിസ്ഥാൻ വഴി കടൽമാർഗം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.…

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്. കൗണ്ടി ക്ലബ്ബ് ലെസെസ്റ്റെർഷയറിനെതിരായ നാല് ദിവസത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കും. നാല് ഇന്ത്യൻ താരങ്ങൾ ലീസെസ്റ്റർഷെയറിനായി കളിക്കും. കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയ വിരാട് കോഹ്ലി ഇന്ന് കളിക്കുമോ…

രാജ്യത്ത് 24 മണിക്കൂറിനിടെ 12781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.പി.ആറിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന ടിപിആർ 4.32 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം,…

ട്വന്റി 20; മഴ കളി മുടക്കി, ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കിട്ടു

ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ പരമ്പര സമനിലയിൽ കലാശിച്ചു. കനത്ത മഴ കാരണം മൂന്ന് ഓവറുകൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ട് മത്സരങ്ങൾ വീതം ജയിച്ച് പരമ്പര പങ്കിട്ടു. ടോസ്…

സ്വർണ്ണക്കടത്ത് കേസിൽ മാധ്യമങ്ങളെ പരിഹസിച്ച് കെ ടി ജലീല്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് റിപ്പോർട്ട് ചെയ്ത മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. യു.എ.ഇ.യിൽ വിലക്ക് ഭയന്ന് ഗൾഫ് ഭരണാധികാരികളെക്കുറിച്ച് സംഘികൾ എഴുതിയ കഥയ്ക്കും തിരക്കഥയ്ക്കും പശ്ചാത്തല സംഗീതം നൽകി മലയാള പത്രങ്ങളും ചാനലുകളും വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം…

രാജ്യത്തെ 30% ഭൂമിയും വരള്‍ച്ചാവെല്ലുവിളി നേരിടുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ 30 ശതമാനം ഭൂമിയും വരള്‍ച്ചാവെല്ലുവിളി നേരിടുന്നെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. മരുവത്കരണം തടയാൻ പ്രദേശവാസികളുടെ നൈസര്‍ഗിക ജ്ഞാനം പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മരുവത്കരണം, വരൾച്ച പ്രതിരോധ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭൂപേന്ദ്ര…