Tag: Hindutva

ലുലുമാളിൽ നമസ്‌കാരം: അറസ്റ്റിലായവര്‍ക്ക് ജാമ്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിലെ ലുലു മാളിൽ നമസ്കാരം നടത്തിയതിന് അറസ്റ്റിലായവർക്ക് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായ ആറുപേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ലക്നൗ എസ്.ജി.എം കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അനുവാദമില്ലാതെ മാളിൽ നമസ്കാരം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ്…

ലുലു മാളിലെ നമസ്കാരവുമായി ബന്ധപ്പെട്ട് യുപി പോലീസ് അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ പുതുതായി തുറന്ന ലുലു മാളിൽ നിയമവിരുദ്ധമായി നമസ്കാരം നടത്തിയ സംഭവത്തിൽ ഒരാളെ കൂടി ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലഖ്നൗവിലെ ചൗപതിയ സ്വദേശിയായ മുഹമ്മദ് ആദിൽ എന്നയാളാണ് അറസ്റ്റിലായതെന്ന് അഡീഷണൽ ഡെപ്യൂട്ടി…

ശിരോവസ്ത്രത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ല; പ്രതിക്ഷേധം തുടർന്ന് വിദ്യാര്‍ത്ഥിനികള്‍

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ 3 മാസമായി ക്ലാസുകൾ ബഹിഷ്കരിക്കുന്ന 19 വിദ്യാർത്ഥികൾ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി സമരം തുടരുകയാണ്. ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളേജിലെ മൂന്നാം…

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം: നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍

ന്യൂദല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. പ്രസ്താവനയിൽ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്ക് നേരെ വധഭീഷണി മുഴക്കുന്നതിനു നേരെയുള്ള മതേതര ലിബറലുകളുടെ നിശബ്ദത കാതടപ്പിക്കുന്നതാണെന്ന് അദ്ദേഹം…

‘പ്രധാനമന്ത്രി രാജ്യത്തെ മുസ്‌ലിങ്ങളെ കേള്‍ക്കില്ല’; പ്രവാചക നിന്ദയില്‍ ഒവൈസി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം രാജ്യങ്ങളെ മുഖവിലയ്ക്കെടുക്കുമെന്നും എന്നാൽ സ്വന്തം രാജ്യത്തെ മുസ്ലീങ്ങളെ കേൾക്കില്ലെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പ്രവാചകനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി വക്താവിനെതിരെ മുസ്ലീം രാജ്യങ്ങൾ ശബ്ദമുയർത്തിയപ്പോഴാണ് ബിജെപി നടപടി സ്വീകരിച്ചത്. രാജ്യത്തെ മുസ്ലീങ്ങൾ…

ഗ്യാന്‍വാപി കേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചെന്ന് പരാതി

വാരണാസി: ഗ്യാന്‍വാപി കേസിൽ വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചു. വാരണാസി ജില്ലാ ജഡ്ജി രവി കുമാർ ദിവാകറിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഇസ്ലാമിക് അഗാസ് മൂവ്മെന്റിലെ കാഷിഫ് അഹമ്മദ് സിദ്ദിഖിയാണ് കത്തയച്ചതെന്നാണ് റിപ്പോർട്ട്. “ഇന്നത്തെ വിഭജിക്കപ്പെട്ട ഇന്ത്യയിൽ, നിയമവ്യവസ്ഥ പോലും കാവി…

മാണ്ഡ്യ ജുമാ മസ്ജിദിന് പുറത്ത് ഹനുമാന്‍ ചാലിസ ജപിക്കുമെന്ന് ഹിന്ദുത്വ വാദികള്‍

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ ജുമാമസ്ജിദിൻ പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഹിന്ദുത്വ പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഇതേതുടർന്ന് മസ്ജിദ് മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന സ്ഥിരം പ്രഖ്യാപനവുമായി ഹിന്ദുത്വ പ്രവർത്തകരും മാണ്ഡ്യ ജുമാമസ്ജിദിലെത്തി. വിശ്വഹിന്ദു പരിഷത്ത്,…

ഷാഹി ഈദ്​ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജിക്കും നോട്ടീസ് നൽകി ഹർജിക്കാർ

മഥുര: ഷാഹി ഈദ്ഗാഹ്-ശ്രീകൃഷ്ണ ജന്മഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും ഹർജിക്കാർ നോട്ടീസ് അയച്ചു. ആഗ്രയിലെ ഒരു പള്ളിയുടെ ഗോവണിപ്പടിയിൽ അടക്കം ചെയ്തുവെന്ന് അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ നോട്ടീസ് നൽകിയിരിക്കുന്നത്.