Tag: Himachal pradesh

ഹിമാചൽ മുഖ്യമന്ത്രിയായി സുഖ്‌‌വിന്ദർ സിങ് സുഖു അധികാരമേറ്റു

ഷിംല: സുഖ്‌വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ…

ഹിമാചൽ മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡിന് തീരുമാനിക്കാം

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഷിംലയിൽ നടന്ന യോഗത്തിൽ 40 എം.എൽ.എമാരും പങ്കെടുത്തു. എം.എൽ.എമാരുടെ വരവ് വൈകിയത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.…

തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് നടപടി; ഹിമാചലില്‍ 30 കോൺഗ്രസ് നേതാക്കളെ പുറത്താക്കി

ഷിംല: ഹിമാചൽ പ്രദേശിൽ 30 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. 30…

നിയമസഭാ തിരഞ്ഞെടുപ്പ്; ഹിമാചലിൽ ഏകവ്യക്തി നിയമവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിലും, ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി. ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകൾക്ക് ആവേശം പകരാൻ റാലികളെ അഭിസംബോധന…

ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിമാചലിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്നതാണ് പ്രധാന വാഗ്ദാനം. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ നീക്കം ബിജെപി…

മോദിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിചിത്ര നിര്‍ദേശവുമായി അധികാരികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാചല്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് ഹിമാചൽ പ്രദേശ് സന്ദർശിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് സന്ദർശനം. ദൂരദർശൻ,…

ഹിമാചലില്‍ കനത്ത മഴയിൽ മല ഇടിഞ്ഞ് വീണു

ചംബ: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ കോട്ടി പാലത്തിന് സമീപം മലയിടിഞ്ഞ് വീണു. പാറക്കെട്ടുകൾ നിറഞ്ഞ ബലേയ്-കോട്ടി റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ വിള്ളലുണ്ടെന്ന് മനസ്സിലായതോടെ ആളുകൾ മാറിനിന്നു. സെക്കൻഡുകൾക്കുള്ളിൽ, പാറക്കല്ലുകൾ വളരെ തീവ്രതയോടെ…

രാജ്യത്ത് പുതിയ 13734 കോവിഡ് കേസുകൾ

പുതുതായി 13734 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 44050009 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 526430 ആയി ഉയർന്നു. സജീവ…

ബിജെപിക്ക് തിരിച്ചടി; ഹിമാചൽ മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു. ഖിമി റാമാണ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. നേരത്തെ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു അദ്ദേഹം. ഹിമാചലിന്‍റെ ചുമതലയുള്ള എ.ഐ.സി.സി അംഗം രാജീവ് ശുക്ലയാണ് ഖിമിയെ പാർട്ടിയിലേക്ക് സ്വാഗതം…

ഹിമാചലിൽ കനത്തമഴ, മേഘവിസ്ഫോടനം: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പലയിടത്തും മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കുളു ജില്ലയിലെ മലാന, മണികരൻ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തിൽ ഒരു സ്ത്രീ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്. കുളുവിൽ…