Tag: High court of kerala

മധുകേസിൽ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടൽ

അട്ടപ്പാടിയിലെ മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി വിചാരണ കോടതിക്ക് നിർദേശം നൽകി. പുതിയ നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും. ഓരോ ദിവസവും അഞ്ച് സാക്ഷികളെ വിസ്തരിക്കും. കേസിലെ…

‘അതിജീവിതയെ കോടതി ശാസിച്ചിട്ടില്ല, വാര്‍ത്തകള്‍ അടിസ്ഥാന രഹിതം’

ലൈംഗിക പീഡനക്കേസിൽ അതിജീവിതയെ കോടതി ശാസിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് ദിലീപിന്‍റെ അഭിഭാഷക ടി ബി മിനി. കോടതിയ്ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഹൈക്കോടതി ജഡ്ജ് പറഞ്ഞതെന്നും മിനി പറഞ്ഞു. എന്നാൽ അതൊന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നില്ല. അതിജീവിതയ്ക്ക് ശാസന എന്നാണ്…

ആയുഷ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ആകണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആയുഷ് വിഭാഗത്തിൽപ്പെട്ട സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസായി ഉയർത്താനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ട്രിബ്യൂണൽ…

‘ലൈംഗിക കുറ്റങ്ങളിൽ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ല’

ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നൽകാൻ വൈകുന്നത് പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും കേസിന്‍റെ വസ്തുതകളിലോ യാഥാർത്ഥ്യങ്ങളിലോ ദുരൂഹതയുണ്ടെങ്കിൽ മാത്രമേ കാലതാമസം പരിഗണിക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇരയുമായി ബന്ധപ്പെട്ട് ഇതിൽ പരിഗണിക്കേണ്ട…

സ്വപ്നയുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ ഏഴിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വപ്ന…

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ചില ഉന്നതർ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് നടി സർക്കാരിനെതിരെ ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ…

ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് കോടതി

തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരികയാണെന്ന് ഹൈക്കോടതി പറഞ്ഞു. നിയമപരമായ പ്രത്യാഘാതങ്ങൾ എന്താണെന്ന് കുട്ടികൾക്ക് അറിയില്ല. വിദ്യാർത്ഥികൾക്കിടയിൽ നിയമ അവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. പോക്സോ നിയമത്തെക്കുറിച്ചും പീഡന കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണമെന്നും ഹൈക്കോടതി…