Tag: High Court

വിസി നിയമനം; സെർച്ച് കമ്മിറ്റി നോമിനിയെ ഒരു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഒരു മാസത്തിനകം നൽകാൻ കേരള ഹൈക്കോടതി സെനറ്റിന് നിർദ്ദേശം നൽകി. ഈ സമയപരിധിക്കുള്ളിൽ നോമിനിയെ നൽകിയില്ലെങ്കിൽ, ചാൻസലർക്ക് നിയമപ്രകാരം നടപടിയെടുക്കാം. നോമിനിയെ നൽകിയാൽ കമ്മിറ്റി രൂപീകരിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും…

കെ എം ബഷീർ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ്…

ശബരിമലയിൽ ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം; സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ സ്വകാര്യ കമ്പനി ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സോപാനത്ത് ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. ഹെലികോപ്റ്ററിൽ വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാവില്ല. രണ്ട് തരം തീർത്ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി…

ഇടപെട്ട് ഹൈക്കോടതി; പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസ് ഉണ്ടെന്ന് ഉറപ്പാക്കണം

കൊച്ചി: നിലയ്ക്കലിലും പമ്പയിലും കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാനുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി. പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന്…

കേസ് വ്യാജം, കോടതിയിൽ പൂർണ്ണ വിശ്വാസം: എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ശരിവച്ച ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. കേസ് വ്യാജമാണെന്നും കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും എൽദോസ് പറഞ്ഞു. ജാമ്യം അനുവദിച്ചതോടെ അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്ത നടപടിയിൽ വ്യത്യസ്ത തീരുമാനം ഉണ്ടാകുമെന്നും…

ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ; ആശങ്കയറിയിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. “സർക്കാർ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ ഇല്ലേ? ഈ വർഷം 137 കേസുകൾ ഉണ്ട്, ഒരു മാസത്തിൽ 10 സംഭവങ്ങളുണ്ട്.”…

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വിസി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂരിലെ മലബാർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് സർവകലാശാല അഫിലിയേഷൻ നൽകിയില്ല എന്നാണ് ആക്ഷേപം. സർക്കാരും…

പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് സമയത്തെ പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ലോകായുക്തയുടെ ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം. അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും…

പെൻഷൻ പ്രായപരിധി 58 ആക്കണം; ഹൈക്കോടതി ജീവനക്കാർ ഹർജി നൽകി

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചില ജീവനക്കാർ നൽകിയ ഹർജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഈ മാസം ആറിന് പരിഗണിക്കും. പെൻഷൻ പ്രായപരിധി 56 ൽ നിന്ന് 58 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട്…

ഗവര്‍ണർക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി; ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. നിയമസഭ പാസാക്കിയ നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാത്തത്…