Tag: Heavy Rain

കനത്ത മഴ: കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളക്കെട്ട്. ഒപി റജിസ്ട്രേഷൻ ബ്ലോക്കിലും സമീപത്തും വെള്ളം കയറി. ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം കയറിയതിനെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. സംഭവത്തിൽ പ്രതിഷേധവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തി. മെഡിക്കൽ…

എൻ.ഡി.ആർ.എഫിന്റെ ഒമ്പതു ടീമുകൾ സംസ്ഥാനത്ത് എത്തി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലകളിലാണ്…

‘അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം’

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രത്യേക സ്നേഹോപദേശവുമായി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ വീണ്ടും രംഗത്ത്. കളക്ടറായി ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം ഫെയ്സ്ബുക്കിൽ കുട്ടികൾക്ക് നൽകിയ സന്ദേശവും വൈറലായിരുന്നു. നാളെയും സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഓർമിപ്പിച്ച കളക്ടർ കഴിഞ്ഞ…

അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പം; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: എറണാകുളം കളക്ടർ രേണു രാജിനെതിരെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി നൽകി. എറണാകുളം സ്വദേശി അഡ്വ. എം.ആർ. ധനിൽ എന്നയാളാണ് ഹർജി നൽകിയത്. അവധി പ്രഖ്യാപിക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. അവധി പ്രഖ്യാപനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഹർജിക്കാരൻ പറയുന്നത്. വിഷയത്തിൽ…

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌ തുടരുന്നു

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2377 അടിയിലെത്തി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും. നദികളും തോടുകളും കനത്ത മഴയിൽ നിറഞ്ഞതോടെ തീരത്തുള്ളവർ ആശങ്കയിലാണ്.…

മൂവാറ്റുപുഴയില്‍ നഗരമധ്യത്തിൽ ഗര്‍ത്തം; അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

കോട്ടയം: കനത്തമഴയെ തുടർന്ന് മൂവാറ്റുപുഴയ്ക്കടുത്ത് എം.സി.റോഡിൽ ഉണ്ടായ ഗർത്തം കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്ന ജോലികൾ പുരോഗമിക്കുകന്നു. കച്ചേരിത്താഴത്തെ വലിയ പാലത്തിന് സമീപം അപ്രോച്ച് റോഡിൽ രൂപപ്പെട്ട വലിയ ഗർത്തമാണ് അടയ്ക്കുന്നത്. കുഴിയിൽ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്തെ…

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ ഏഴുപേർ മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററിലും കടലിൽ തിരച്ചിൽ നടത്തി.…

‘ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളെ കുറിച്ച് ആശങ്ക വേണ്ട’

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ജലവിഭവ വകുപ്പ് അതീവ ജാഗ്രതയിലാണ്. നിലവിൽ 134.75 അടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇന്നത്തെ റൂൾ കർവ് 137.15 അടിയാണ്. ഓഗസ്റ്റ് 10ന് ഇത്…

കനത്ത മഴ; ശബരിമല തീർഥാടകർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനെത്തുന്ന തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ഓഗസ്റ്റ് 3, 4 തീയതികളിൽ ജില്ലയിൽ ഓറഞ്ച്…

‘പ്രളയസാധ്യത; എൻഎസ്എസ്-എൻസിസി സേവനം ഉറപ്പാക്കും’

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുള്ള പ്രളയ സമാനമായ സാഹചര്യം നേരിടാൻ എൻഎസ്എസ്-എൻസിസി പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ എല്ലാ എൻഎസ്എസ് യൂണിറ്റുകളിലെയും സന്നദ്ധ പ്രവർത്തകരുടെ സേവനം വിട്ടുനൽകാൻ മന്ത്രി എൻഎസ്എസ് കോർഡിനേറ്റർക്ക് നിർദ്ദേശം നൽകി.…