Tag: Health

അ​പ​സ്മാ​രം എളുപ്പത്തിൽ കണ്ടെത്താൻ അല്‍ഗോ​രി​തം വി​ക​സിപ്പി​ച്ച് ഗ​വേ​ഷ​ക​ര്‍

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ഗവേഷകർ അപസ്മാരം എളുപ്പത്തിലും കൃത്യതയോടെയും കണ്ടുപിടിക്കാനും അത് ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വികസിപ്പിച്ചെടുത്തു. തലച്ചോറിന്‍റെ ക്രമരഹിതമായ സിഗ്നലുകളുടെ ഉത്ഭവ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപസ്മാരത്തെ തരംതിരിക്കുന്നത്. കാര്യക്ഷമവും വേഗത്തിലുള്ളതുമായ…

കോവിഡ് വാക്‌സിനേഷന്‍: ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് അബൂദബിക്ക്

അബുദാബി: ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കി അബൂദബി. 100 ശതമാനത്തിന് അടുത്താണ് അബൂദബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബൂദബി നടത്തിയ വാക്‌സിനേഷന്‍ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്കായ 100 ശതമാനത്തിനടുത്ത്…

ഉഗാണ്ടയില്‍ എബോള പടരുന്നു; 65 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

കാംപാല: ഉഗാണ്ടയില്‍ എബോള വൈറസ് പടരുന്നു. ഇതോടെ കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശത്ത് ആശങ്ക ഉയരുകയാണ്. വൈറസ് പകര്‍ച്ചയെ തുടര്‍ന്ന് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുറഞ്ഞത് 65 ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സെന്‍ട്രല്‍ ഉഗാണ്ടയില്‍,…

14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ ചെയ്ത് ഡിസിജിഐ

ന്യൂഡല്‍ഹി: ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) ഉപദേശക സമിതി ‘ഫിക്സഡ് ഡോസ് കോമ്പിനേഷൻ’ വിഭാഗത്തിലുള്ള 19 കോക്ടെയിൽ (സംയോജിത) മരുന്നുകളിൽ 14 എണ്ണം നിരോധിക്കാൻ ശുപാർശ ചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്‌സ് ഡി.സി., മാന്‍കൈന്‍ഡ്‌സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ…

ചൈനീസ് കമ്പനിയുടെ എംആർഎൻഎ കോവിഡ് വാക്സിന് ഇന്തോനേഷ്യയുടെ അനുമതി

ഇന്തോനേഷ്യ: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത എംആർഎൻഎ കോവിഡ് -19 വാക്സിന് ഇന്തോനേഷ്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്തോനേഷ്യയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് ഏജൻസി (ബിപിഒഎം) രണ്ട് വർഷത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാൽവാക്സ് ബയോടെക്നോളജിയുടെ എംആർഎൻഎ വാക്സിന്‍റെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്.…

പൊതുഗതാഗതത്തിൽ ഇനി മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഇറ്റലി

ഇറ്റലി: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ ഇനി പൊതുഗതാഗതത്തിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ട്രെയിനുകളിലും ബസുകളിലും ഫെറികളിലും മാസ്ക് ധരിക്കണമെന്നുള്ള വെള്ളിയാഴ്ച കാലാവധി അവസാനിക്കുന്ന ഉത്തരവ് പുതുക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, ഈ…

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. വൈറസുകളിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്…

ഇന്ത്യയിൽ 3,947 ആക്ടീവ് കോവിഡ് കേസുകൾ; രോഗമുക്തി നിരക്കിൽ വർധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ച് 4,45,87,307 ആയി. സജീവ കേസുകൾ 39,583 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഒമ്പത് മരണങ്ങൾ ഉൾപ്പെടെ…

സംസ്ഥാനത്ത് പേവിഷബാധ കൂടുന്നു ; 42% സാമ്പിളുകൾ പോസിറ്റീവ്

കോട്ടയം: ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് പരിശോധിച്ച 42 ശതമാനം സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായ്ക്കളുടെയും, കടിയേറ്റ വളർത്തുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 520 സാമ്പിളുകളിൽ 221 എണ്ണവും പോസിറ്റീവാണ്. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള…

ഡോക്ടർമാർക്ക് ഡ്യൂട്ടി സമയത്ത് ചായ കൊടുക്കരുത്; സർക്കുലർ ഇറക്കി എയിംസ്

ഡൽഹി: ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ചായയോ ലഘുഭക്ഷണമോ നൽകരുതെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകി. സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. പുതിയ…