Tag: Health

സംസ്ഥാനത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർത്ഥ് ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്–ശുഭ ദമ്പതികളുടെ മകനാണ്. നാലു ദിവസം മുപാണ് പനി വന്നത്. തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി…

‘സ്കിൻ ക്യാൻസര്‍’ കൂടുതല്‍ കാണുന്നത് പുരുഷന്മാരിൽ

അമേരിക്ക : ഇന്ന്, നമുക്കെല്ലാവർക്കും ക്യാൻസറിനെക്കുറിച്ചു അടിസ്ഥാന അവബോധമുണ്ട്. കൃത്യസമയത്ത് രോഗനിർണയം നടത്താനും , ഇപ്പോൾ ചികിത്സയിലൂടെ ക്യാൻസർ പൂർണ്ണമായും ഭേദമാക്കാനും കഴിയും. രോഗനിർണയം പലപ്പോഴും സമയബന്ധിതമായി നടക്കുന്നില്ല എന്നത് ചികിത്സയുടെ അഭാവം ഉൾപ്പെടെ കാൻസർ ചികിത്സയുടെ കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കുന്നു. …

വാനര വസൂരി; കേന്ദ്ര സംഘം കൊല്ലം സന്ദർശിച്ചു

കൊ​ല്ലം: രാജ്യത്ത് ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിച്ച കൊല്ലം ജില്ലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. പ്രതിരോധ നടപടികളിലും മുൻകരുതലുകളിലും സംഘം സംതൃപ്തി പ്രകടിപ്പിച്ചു. രോഗബാധിതനായ യുവാവ് ആദ്യം ചികിത്സയ്ക്കായി എത്തിയ എൻ.എസ് സഹകരണ ആശുപത്രിയും അടിയന്തര സാഹചര്യം നേരിടാൻ ഐസൊലേഷൻ…

രാജ്യത്തെ കൊവിഡ് കേസിൽ നേരിയ കുറവ്; 16,935 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡൽഹി : നാല് ദിവസത്തിന് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16935 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം പ്രതിദിന അണുബാധ നിരക്ക് 6.48 ശതമാനമാണ്. ഇന്നലെ 51 മരണങ്ങൾ…

കോവിഡ് കാരണം 25 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നഷ്ടമായി

2021 ൽ, 25 ദശലക്ഷം കുട്ടികൾക്ക് ജീവൻരക്ഷാ കുത്തിവയ്പ്പുകൾ നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്‍റെയും പുതിയ റിപ്പോർട്ട്. ഇത് വിനാശകരവും എന്നാൽ പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്നതുമായ രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിച്ചു. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ…

മങ്കി പോക്സ്; കേന്ദ്ര സംഘവും ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം : കുരങ്ങ് വസൂരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. രോഗി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജന്മനാടായ കൊല്ലത്തും എത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യപ്രവർത്തകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സംഘം…

മങ്കി പോക്‌സ്: രോഗിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: മങ്കിപോക്സ് രോഗിയുമായി അടുത്തിടപഴകിയ രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് ജില്ലകളിലായുള്ള മറ്റുള്ളവരെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നുണ്ട്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര…

200 കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി; അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍റെ 200 കോടി ഡോസുകൾ പൂർത്തിയാക്കിയത് രാജ്യത്തിന്‍റെ ചരിത്ര സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുതിർന്നവരിൽ 98 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും 90 ശതമാനം പേർക്ക് ഒരു ഡോസും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട…

രാജ്യത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തു

ഗുഹാവത്തി: ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് വീണ്ടും റിപ്പോർട്ട് ചെയ്തു. അസമിലെ ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിനുള്ളിലെ പന്നിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊന്നൊടുക്കിയതായി ദിബ്രുഗഡിലെ മൃഗസംരക്ഷണ വെറ്ററിനറി ഓഫീസർ…

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കോവിഡ് രോഗമുക്തി നേടി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സുഖം പ്രാപിച്ചതായും ജൂലൈ 18ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച കൂടി വീട്ടിൽ പൂർണ വിശ്രമം വേണമെന്നാണ് നിർദേശം. നാളെ (തിങ്കളാഴ്ച) ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ ശേഷം…