Tag: Health

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്രവ്യാപനശേഷിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് ഉയർന്ന വ്യാപനശേഷിയില്ലെന്ന് പരിശോധനാ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂർത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജീനോം സീക്വൻസ് പഠനമനുസരിച്ച്, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് എ.2 വൈറസ് വകഭേദം മൂലമാണ്…

ആഫ്രിക്കക്ക് പുറത്തെ ആദ്യ മങ്കിപോക്‌സ് മരണം ബ്രസീലിൽ സ്ഥിരീകരിച്ചു

മാഡ്രിഡ്: ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ മങ്കിപോക്സ് മരണം തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. 41 കാരനായ യുവാവാണ് മരിച്ചത്. ബ്രസീലിൽ ഇതുവരെ 1000 ത്തോളം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രസീലിന് പിന്നാലെ സ്പെയിനിലും മങ്കിപോക്സ് ബാധിച്ച് ഒരു…

കുത്തിവയ്പ്പിന് പകരം കോവിഡ് വാക്സിൻ പാച്ച് വരുന്നു

പുതിയ സൂചി രഹിത കോവിഡ് വാക്സിൻ പാച്ച് വേദനാജനകമായ കുത്തിവയ്പ്പിന് പകരമാകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പഠനത്തിന്‍റെ കണ്ടെത്തലുകൾ വാക്സിൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂചി രഹിത വാക്സിൻ പാച്ചിന് പരമ്പരാഗത സൂചി വാക്സിനേക്കാൾ നന്നായി ഒമൈക്രോൺ, ഡെൽറ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളോട് പോരാടാൻ…

കറി പൗഡറുകളില്‍ മായം; കേരളത്തിൽ പരിശോധന വ്യാപകമാക്കും

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡുകൾ എല്ലാ ജില്ലകളിലും പരിശോധന നടത്തും. ഏതെങ്കിലും ബാച്ചിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ…

രാജ്യത്ത് 20,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,979,730 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്.…

വീര്യമുള്ള കഞ്ചാവ് ഉപയോഗിക്കുന്നവരിൽ സ്കീസോഫ്രീനിയ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ

കഞ്ചാവ് മാനസികാരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതുമായി ബന്ധപ്പെട്ട് പുതിയ പഠനം. കുറഞ്ഞ ശക്തിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് വർദ്ധിച്ച ശക്തിയുള്ള കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തികൾക്ക് ആസക്തിയും സ്കീസോഫ്രീനിയയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.

അവയവമാറ്റത്തിന് ലോകനിലവാരത്തിൽ സർക്കാർ ആശുപത്രി കോ​ഴി​ക്കോ​ട്‌ ഒരുങ്ങുന്നു

കോ​ഴി​ക്കോ​ട്‌: ലോകോത്തര നിലവാരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള അവയവമാറ്റ ആശുപത്രി കോഴിക്കോട് സ്ഥാപിക്കുന്നു. കോഴിക്കോട് ചേവായൂർ ത്വ​ഗ്‌​രോ​ഗാ​ശു​പ​ത്രി കാമ്പസിലെ 20 ഏക്കർ സ്ഥലത്ത് 500 കോടി രൂപ ചെലവിൽ ആശുപത്രി നിർമ്മിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു…

മങ്കി പോക്സ്; യാത്രക്കാർക്ക് പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി

റിയാദ്: മങ്കി പോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടം സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ളവർ, രോഗം സ്ഥിരീകരിച്ചവർ, രോഗികളുമായി സമ്പർക്കം പുലർത്തിയവർ എന്നിവർ യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുക, സോപ്പും…

ജൂലൈ 29 ലോക ഒ.ആര്‍.എസ് ദിനം; വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ രണ്ടാമത്തെ പ്രധാന കാരണമാണ് വയറിളക്ക രോഗങ്ങൾ. ഒആർഎസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയും. സംസ്ഥാനത്തെ എല്ലാ സർക്കാർ…

ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം; ഹെപ്പറ്റൈറ്റിസ് ചെറുക്കാന്‍ തീവ്രയജ്ഞം

തി​രു​വ​ന​ന്ത​പു​രം: ഇന്ന് ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നമാണ്. ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് ഊർജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 2030 ഓടെ ഹെപ്പറ്റൈറ്റിസ്-സി ഇല്ലാതാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യത്തോടെ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലബോറട്ടറികളുള്ള എല്ലാ സർക്കാർ…