Tag: Hartal

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി 

ന്യൂ ഡൽഹി: എൻ.ഐ.എ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ കുറിച്ച് കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംസ്ഥാനത്ത് വ്യാപകമായ…

ഈ വർഷം 17 ഹർത്താലുകൾക്ക് സാക്ഷ്യം വഹിച്ച് കേരളം

തിരുവനന്തപുരം: 2019 ജനുവരിയിലാണ് മിന്നൽ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവിന് ശേഷവും സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾക്ക് ഒരു കുറവും…

ഹർത്താൽ ആക്രമണം ; കെഎസ്ആർടിസി സർവീസ് നിർത്തില്ലെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പൊലീസിന്‍റെ സഹായത്തോടെ പരമാവധി സേവനങ്ങൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.…

ഹർത്താലിൽ വ്യാപക ആക്രമണം; കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി

കൊല്ലം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും ഹർത്താൽ അനുകൂലികൾ തെരുവിലിറങ്ങി വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും, കടകൾ അടപ്പിക്കുകയും ചെയ്തു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ…

‘നിർബന്ധിതമായി കട അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും’; ഹര്‍ത്താലിന് സുരക്ഷയൊരുക്കി പൊലീസ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹർത്താൽ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ,…

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ നടത്തുന്നത്. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ…

ഹർത്താൽ; കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ

കണ്ണൂർ : വനാതിർത്തിയിൽ പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ചതിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ അഞ്ച് പഞ്ചായത്തുകളിലാണ് ഹർത്താൽ. വൈകീട്ട്…

പരിസ്ഥിതി ലോല മേഖല വിധി; കോഴിക്കോട് മലയോര മേഖലകളിലെ ഇന്ന് ഹർത്താൽ

കോഴിക്കോട്: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പൂർണമായി 12 പഞ്ചായത്തുകളിലും ഭാഗികമായി…