Tag: Gulf

യുഎഇയിൽ 5ൽ ഒരാൾക്ക് വൃക്കരോഗം; കണ്ടെത്തൽ 4 ലക്ഷം പേരിൽ നടത്തിയ പഠനത്തിൽ

അബുദാബി: യു.എ.ഇ.യിൽ അഞ്ചിൽ ഒരാൾക്ക് വൃക്കരോഗമുള്ളതായി റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ 4 ലക്ഷത്തിലധികം രോഗികളിൽ നടത്തിയ പഠനത്തിൽ വൃക്കരോഗം ഭയാനകമായ നിലയിലേക്ക് ഉയർന്നതായി കണ്ടെത്തി. 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ അബുദാബി ആരോഗ്യ സേവന വകുപ്പായ സേഹ നടത്തിയ…

ഉംറ; വിദേശ തീർത്ഥാടകരിൽ ഒന്നാമത് ഇന്തൊനീഷ്യ, ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

മക്ക: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 2 ദശലക്ഷം തീർത്ഥാടകർ ഇതുവരെ സൗദി അറേബ്യയിൽ എത്തിയെന്ന് കണക്കുകൾ. ജൂലൈ 30ന് ഉംറ സീസൺ ആരംഭിച്ചതു മുതൽ രാജ്യത്തിന് പുറത്ത് നിന്ന് 1,964,964…

സൗദി അറേബ്യയില്‍ പലയിടത്തും കനത്ത മഴ; ഒരു കുട്ടി മുങ്ങി മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും. ഹായില്‍ പ്രദേശത്ത് വെള്ളക്കെട്ടിൽ ഒരു കുട്ടി മുങ്ങിമരിച്ചു. താഴ്‌വരയിലെ ചതുപ്പുനിലത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ കുട്ടിയെ സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്ക, മദീന, അൽഖസീം, ഹാഫർ അൽ…

സൗദി നിയോം നഗരത്തിൽ ഇനി പറക്കും ടാക്സികളും

റിയാദ്: സൗദി സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്‍റെ സ്വപ്ന നഗരമായ ‘നിയോം’ യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് എയർ ടാക്സികൾ ലഭ്യമാക്കുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നദ്മി അൽ നാസർ. ഈജിപ്തിലെ ശറമുശൈഖിൽ ഗ്രീൻ സൗദി സംരംഭകത്വ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു…

അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു

അബുദാബി: വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു. ‘ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും സന്ദർഭങ്ങളിലേക്കും ലൊക്കേഷനുകളിലേക്കും ആരാധകരെ കൊണ്ടുപോകും. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ്…

യുഎഇ തൊഴിൽ ഇൻഷുറൻസ്; ജീവനക്കാർ ചേരാതിരുന്നാൽ 400 ദിർഹം പിഴ

ദുബായ്: പുതിയ ഇൻഷുറൻസിന്‍റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ചുമത്താൻ യുഎഇ. കമ്പനി പാപ്പരാകുകയോ നിശ്ചലമാകുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിയാണ് പുതിയ എംപ്ലോയ്മെന്‍റ് ഇൻഷുറൻസ്. ഇതിൽ ഭാഗമാകാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് തൊഴിൽ പരാതി വകുപ്പ്…

സ്വദേശിവൽകരണം ശക്തമാക്കാൻ കുവൈറ്റ്; മലയാളികളടക്കം ആശങ്കയിൽ

കുവൈറ്റ്‌: സ്വദേശിവൽകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി. വിവിധ സർക്കാർ വകുപ്പുകളിലെ സ്വദേശിവൽക്കരണ പ്രക്രിയ വേഗത്തിലാക്കി ഒരു വർഷത്തിനുള്ളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കാനാണ് അധികൃതർ…

ഇന്റര്‍നെറ്റ് വേഗതയിൽ കുവൈത്ത് ലോകത്ത് പത്താം സ്ഥാനത്ത്

കുവൈത്ത് സിറ്റി: ലോകത്ത് മൊബൈൽ ഇന്‍റർനെറ്റ് വേഗത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 10-ാം സ്ഥാനത്ത്. അമേരിക്കൻ കമ്പനിയായ ഓക്‌ലയുടെ സ്പീഡ് ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് മെച്ചപ്പെട്ട പ്രകടനം രേഖപ്പെടുത്തിയത്. സെക്കൻഡിൽ 95.04 മെഗാബൈറ്റാണ് രാജ്യത്തിന്‍റെ ശരാശരി വേഗത. ഗൾഫ്…

കുവൈത്തിൽ വിവാഹ രജിസ്‌ട്രേഷന് മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും

കുവൈത്ത് സിറ്റി: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വധൂവരൻമാർ മയക്കുമരുന്ന് രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നിർബന്ധമാക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാർലമെന്‍റ് അംഗം സ അദ് അൽ ഖൻഫൂർ പുതിയ വ്യവസ്ഥ ആവശ്യപ്പെട്ട് നിർദ്ദേശം സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട്, 2008-ലെ വിവാഹ രജിസ്ട്രേഷൻ…

അബുദാബിയിൽ ഇനി പറക്കും എയർപോർട്ട് ടാക്സിയിൽ ഉടൻ യാത്ര ചെയ്യാം

അബുദാബി: അബുദാബിയിലെത്തുന്ന യാത്രക്കാർക്ക് ഉടൻ തന്നെ പറക്കും ടാക്സിയിൽ വീടുകളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യാൻ കഴിയുമെന്ന് അധികൃതർ. അബുദാബി വിമാനത്താവളവും ഫ്രഞ്ച് എഞ്ചിനീയറിങ്, ഓപ്പറേഷൻസ് സ്ഥാപനമായ ഗ്രൂപ്പ് എഡിപിയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം പ്രകാരമാണ് ഈ ഭാവി പദ്ധതി സാധ്യമാക്കുന്നത്. അഡ്വാൻസ്ഡ്…