Tag: Gulf

ആരാധനാലയങ്ങൾക്ക് സമീപം പരസ്യം പാടില്ല ; ഖത്തർ മന്ത്രാലയം

ദോഹ: ദോഹ: പരസ്യം നൽകുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ച് ദോഹ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തറിൽ ആരാധനാലയങ്ങൾക്കും പൈതൃക സ്ഥലങ്ങൾക്കും സമീപം പരസ്യങ്ങൾ പാടിലെന്നു നിർദേശമായി. പുതുക്കിയ നിയമങ്ങളും നടപടിക്രമങ്ങളും മന്ത്രാലയത്തിന്റെ അഡ്​വർടൈസ്‌മെന്റ് ഗൈഡിന്റെ രണ്ടാം പതിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഖത്തർ നാഷണൽ വിഷൻ ഡോക്യുമെന്റ്…

യുഎഇയിൽ കോവിഡ് വർധന; 575 പുതിയ രോഗികൾ

അബുദാബി: യുഎഇയിൽ പ്രതിദിന കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 575 പേർക്ക് കോവിഡ്-19 ബാധിച്ചതായും 449 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികളുടെ എണ്ണം: 9,09,222.…

സൗദിയിൽ 80 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി

ജിദ്ദ: ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് ചെങ്കടൽ വികസന കമ്പനി നടത്തിയ ഖനനത്തിൽ 80 ദശലക്ഷം വർഷം പഴക്കമുള്ള കടൽ പല്ലിയുടെ ഫോസിലുകൾ കണ്ടെത്തി. സൗദി അറേബ്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഖനന സ്ഥലമാണ് ഇതെന്ന് കമ്പനി സിഇഒ ജോൺ…

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 2-വിന്റെ നിർമ്മാണം പുരോഗമിക്കുന്നു

കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും വലിയ വികസന പദ്ധതിയായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2ൻറെ നിർമ്മാണം 61.8 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നിർമ്മിക്കുന്നത്.…

ലോകത്തെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കാന്‍ സൗദി ഒരുങ്ങുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബി ഇരട്ട ഗോപുരം നിർമ്മിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ചെങ്കടൽ തീരത്ത് സൗദി അറേബ്യ നിർമ്മിക്കുന്ന 500 ബില്യൺ ഡോളറിന്റെ നിയോം…

അക്ഷയ് കുമാറിന്റെ ചിത്രം’സാമ്രാട്ട് പൃഥ്വിരാജ്’ ഒമാനിൽ വിലക്ക്

അക്ഷയ് കുമാറും മാനുഷി ഛില്ലറും ഒന്നിക്കുന്ന ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചരിത്ര നാടകം ഒമാനിലും കുവൈറ്റിലും പ്രദർശിപ്പിക്കില്ല. ചിത്രം രാജ്യങ്ങളിൽ നിരോധിച്ചിരിക്കുകയാണെന്നും ഇതിനു പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ചിത്രത്തിന്റെ ടീമിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുമ്പോൾ,…

ജയസൂര്യ ചിത്രം ‘ജോൺ ലൂഥർ’ ഗൾഫിൽ റിലീസ് ചെയ്യും

മെയ് 27നു കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ എത്തിയ ചിത്രം ‘ജോൺ ലൂഥർ’ വിജയ വഴിയിലാണ്. ചിത്രമിപ്പോൾ ഗൾഫ് റിലീസിനു തയ്യാറെടുക്കുകയാണ്. ടൈറ്റിൽ റോളിൽ എത്തുന്ന ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ജൂൺ രണ്ടിനു ഗൾഫ് രാജ്യങ്ങളിൽ…

ഖത്തറില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്

ദോഹ: ഖത്തറിൽ വേനൽക്കാലം ക്രമേണ ആരംഭിക്കുമ്പോൾ കടലിലെയും ചുറ്റുമുള്ള ബീച്ചുകളിലെയും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഫ്ലിയ ദ്വീപിനു സമീപമുള്ള ഫ്ലോട്ടിംഗ് മാർക്കറ്റ് വീണ്ടും തുറക്കുമെന്ന് ഹൈപ്പർമാർക്കറ്റ് ശൃംഖലയായ അൽ മീര പറഞ്ഞു. 2021 ൽ ആദ്യമായി തുറന്ന ഫ്ലോട്ടിംഗ് സൂപ്പർമാർക്കറ്റ്…

ഫിഫ ലോകകപ്പ് ;ടിക്കറ്റെടുത്തവർ പതിനഞ്ചിനകം പണം അടയ്ക്കണം

ദോഹ: ലോകകപ്പ് റാൻഡം സെലക്ഷൻ നറുക്കെടുപ്പിന്റെ രണ്ടാം പാദ ടിക്കറ്റിന് അർഹരായവർ ജൂൺ 15 നകം തുക അടയ്ക്കണമെന്ന് ഫിഫ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.00 മണിക്ക് ആരംഭിച്ച പേയ്മെന്റ് പ്രക്രിയ ജൂൺ 15 നു ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക്…

ഒമാനിൽ ഇന്ന് മുതൽ മറ്റന്നാൾ വരെ മഴയ്ക്ക് സാധ്യത

മസ്കത്ത്: മസ്കറ്റ്: ഒമാനിലെ ചില പ്രദേശങ്ങളിൽ ഇന്ന് മുതൽ മറ്റന്നാൾ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻഎംഡി) അറിയിച്ചു. അൽ വുസ്ത, ദോഫാർ, നോർത്ത് ബാറ്റിന, സൗത്ത് ബാറ്റിന എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണ്. അതിരാവിലെ ചില പ്രദേശങ്ങളിൽ…