Tag: Gulf

സൗദി അറേബ്യ പ്രവാസികൾക്കു പ്രത്യേക സന്ദർശക വീസയുമായെത്തുന്നു

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായി പ്രത്യേക സന്ദർശക വിസയുമായി സൗദി അറേബ്യ. കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്.…

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

എഞ്ചിൻ തകരാറ് കാരണം ബംഗ്ലാദേശിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനം ഇന്ത്യയിൽ അടിയന്തരമായി ഇറക്കി. എയർ അറേബ്യയുടെ എയർബസ് എ 320 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ബംഗ്ലാദേശിലെ ചിറ്റഗോങ് വിമാനത്താവളത്തിൽ നിന്ന് പറക്കുകയായിരുന്ന വിമാനത്തിന്റെ എഞ്ചിൻ തകരാറിലാകുകയായിരുന്നു. വിമാനം സുരക്ഷിതമായി അഹമ്മദാബാദ്…

മങ്കിപോക്സ്; സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ്

ദു​ബൈ: മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കായി പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുമായി ഗൈഡ് ഡി. എച്ച്. എയെ പുറത്തിറക്കി. മങ്കി പോക്സ് ബാധിച്ച ഒരു വ്യക്തിയുമായോ മൃഗങ്ങളുമായോ ദീർഘകാല സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പുതിയ മാനദണ്ഡം…

യു.എ.ഇയിൽ കോവിഡ് രോഗികൾ ഉയരുന്നു

ദുബായ്: ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 1,031 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 14ന് ശേഷം ഇതാദ്യമായാണ് യുഎഇയിൽ കോവിഡ് രോഗികളുടെ…

ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില കുവൈറ്റിൽ രേഖപ്പെടുത്തി

കുവൈറ്റ്: ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില 50 ഡിഗ്രി സെൽഷ്യസ് കുവൈറ്റിൽ രേഖപ്പെടുത്തി. ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റിലെ അൽ ജഹ്‌റ നഗരത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ആഗോള താപനില സൂചിക അനുസരിച്ച്,…

ബിജെപിയുടെ വിവാദ പരാമർശങ്ങൾ ; അപലപിച്ച് ഖത്തർ മന്ത്രിസഭ

ദോഹ: പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യയിലെ ബിജെപി വക്താക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ മന്ത്രിസഭ. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ ആഹ്വാനം ചെയ്തു. ഇസ്ലാമിന്റെ യാഥാർത്ഥ്യത്തെയും അചഞ്ചലതയെയും അവഗണിക്കുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ തള്ളിക്കളയുന്നതായി പ്രധാനമന്ത്രി…

യുഎഇയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

യു എ ഇ : യുഎഇ കടുത്ത ഉഷ്ണതരംഗാവസ്ഥയിലേക്ക് കടന്നതോടെ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇയിൽ പുറം തൊഴിലാളികൾക്ക് ഉച്ച വിശ്രമം അനുവദിച്ചിരിക്കുന്നു. ഇത് തുടർച്ചയായ 18-ാം വർഷമാണ് യുഎഇ ഉച്ചക്ക് 12.30 മുതൽ 3 വരെ…

സൗദിയിലെ വിനോദസഞ്ചാരം; ലക്ഷം യുവാക്കളെ പരിശീലിപ്പിക്കും

റിയാദ്: സൗദി അറേബ്യ ഒരു ലക്ഷം യുവാക്കൾക്ക് ടൂറിസം മേഖലയിലെ തൊഴിലുകൾക്കായി പരിശീലനം നൽകുന്നു. ‘ട്രയൽ ബ്ലേസർ ‘ എന്ന പേരിൽ 100 മില്യൺ ഡോളർ ചെലവഴിച്ചാണ് അന്താരാഷ്ട്ര പരിശീലനം നടത്തുന്നത്. ടൂറിസം മേഖലയ്ക്ക് ആവശ്യമായ തദ്ദേശീയരെ പരിശീലിപ്പിക്കുന്നതിനൊപ്പം നാളത്തെ നേതാക്കളെ…

ദുബായിൽ പറക്കും ടാക്സി ; 2026 ആകുമ്പോഴേക്കും 35 ടാക്സികൾ പറന്നെത്തും

ദുബായ്: പറക്കും ടാക്സികളുടെ ‘ടേക്ക് ഓഫിന്’ ദുബായ് നഗരം തയ്യാറെടുക്കുകയാണ്. 2026 ആകുമ്പോഴേക്കും 35 ടാക്സികൾ അറ്റ്ലാന്റിസിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിംഗുമായി യുഎഇയുടെ ഫാൽക്കൺ ഏവിയേഷൻ സർവീസസ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഗതാഗത…

കുവൈറ്റിലെ നെറ്റ്ഫ്ലിക്സ് നിരോധനം; ഹർജി തള്ളി കോടതി

കുവൈറ്റ്‌ : കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കുന്നതിനുള്ള കേസ് കോടതി തള്ളി. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’ എന്ന ചിത്രത്തിന്റെ അറബി പതിപ്പ് സംപ്രേഷണം ചെയ്തതിന് കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സുബൈയാണ് ഹർജി നൽകിയത്. പ്ലാറ്റ്ഫോം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്…