Tag: Gulf

പേ ആന്‍ഡ് റൈഡ് സംവിധാനവുമായി ഖത്തര്‍

ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി ഖത്തർ. സ്വകാര്യ വാഹനങ്ങൾ മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്ക് ചെയ്യുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുകയും ചെയ്യുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ റെയിൽ പറഞ്ഞു.…

തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം;സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകൾ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ മുടിയും കഴുത്തും മറയ്ക്കണമെന്ന് സിവിൽ അഫയേഴ്സ് മന്ത്രാലയം. സ്ത്രീകളുടെ മുടിയോ കഴുത്തോ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവിൽ സ്റ്റാറ്റസ് ഡിപ്പാർട്ട്മെന്റ് വക്താവ് മുഹമ്മദ് അൽ…

യുഎഇയില്‍ ഇന്ന് 1,179 പേർക്ക് കോവിഡ്

അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കൊവിഡ് കേസുകൾ 1,000ന് മുകളിൽ തുടരുകയാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 1,179 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ചികിത്സയിലായിരുന്ന 981 കോവിഡ് -19 രോഗികൾ…

മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് പ്രത്യേക വിസ സംവിധാനം നൽകാൻ സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ പുതിയ വിസ സമ്പ്രദായം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ആണ്…

ദുബായിൽ ടൂറിസ്റ്റുകളുടെ വരവിൽ മൂന്നിരട്ടി വർധ‌നവ്

ദുബായ്: കൊവിഡ് സാഹചര്യം മാറിയതോടെ ദുബായ് ടൂറിസം വലിയ കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഈ വർഷം കഴിഞ്ഞ നാലു മാസത്തിനിടെ ഇന്ത്യക്കാർ ഉൾപ്പെടെ സന്ദർശകരുടെ എണ്ണം 51 ലക്ഷമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി വർധന രേഖപ്പെടുത്തി. ഹോട്ടൽ താമസക്കാരുടെ…

ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സൗദി

റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഇതിനായി ചൈനയ്ക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടിവരും. ഏഷ്യയിലെ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന് അനുസൃതമായാണിത്. കൂടുതൽ എണ്ണ വേണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം സൗദി…

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി

അബുദാബി: ശനിയാഴ്ച യുഎഇയിൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും. അബുദാബിയിൽ താപനില 38 ഡിഗ്രി സെൽഷ്യസും ദുബായിൽ 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും. സമുദ്രോപരിതലത്തിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ…

അടിയന്തര പാസ്‌പോർട്ട് പുതുക്കൽ; ഇന്ത്യൻ പ്രവാസികൾക്ക് ‘തത്കാൽ’ വഴി അപേക്ഷിക്കാം

ദുബായ്: ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് അടിയന്തര പാസ്പോർട്ട് പുതുക്കലിന് ‘തത്കാൽ’ സേവനത്തിന് കീഴിൽ അപേക്ഷിക്കാമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. പാസ്പോർട്ട് പുതുക്കാനുള്ള വലിയ തിരക്ക് നേരിടാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ പ്രത്യേക വാക്ക്-ഇൻ ക്യാമ്പുകളെ തുടർന്നാണ്…

ആഭ്യന്തര ഹജജ് പാക്കേജിന്റെ നിരക്ക് കുറച്ചു

ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ നിരക്കിൽ മാറ്റം വരുത്തി. സൗദി ഹജ്ജ്- ഉംറ മന്ത്രാലയമാണ് നിരക്ക് കുറച്ചുകൊണ്ട് ഭേദഗതി വരുത്തിയത്. ആഭ്യന്തര തീർത്ഥാടകർക്കായി മൂന്ന് പാക്കേജുകൾ ഉണ്ട്. ഈ പാക്കേജുകളുടെയെല്ലാം വിലയിൽ കുറവുണ്ടാകും. ആദ്യ പാക്കേജിന് മുമ്പ്‌ പ്രഖ്യാപിച്ച നിരക്കുകൾ ഇപ്പോൾ…

യുഎഇയിലെ 2 സ്കൂളുകൾലോകത്തിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡ് പട്ടികയിൽ

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സ്കൂലുകൾക്കുള്ള അവാർഡുകളുടെ അന്തിമ പട്ടികയിൽ യുഎഇയിൽ നിന്നുള്ള രണ്ട് സ്കൂളുകൾ ഇടം നേടി. അബുദാബിയിലെ ഷൈനിംഗ് സ്റ്റാർ ഇൻറർനാഷണൽ സ്കൂളും ദുബായിലെ ജെംസ് ലീഗൽ സ്കൂളും പരിസ്ഥിതി സംരക്ഷണത്തിലെ മികവിനുള്ള പട്ടികയിൽ ഇടം നേടി. ഇവ…