Tag: Gulf

ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച നടപ്പാത; റെക്കോര്‍ഡ്‌ നേടി ഉം അല്‍ സമീം പാര്‍ക്ക്

ദോഹ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച നടപ്പാതയുള്ള പാര്‍ക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് നേടി ദോഹയിലെ ഉം അല്‍ സമീം പാര്‍ക്ക്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ആണ് ഉം അല്‍ സമീം പാര്‍ക്കില്‍ 1,143 മീറ്റര്‍ നീളമുള്ള പാത നിര്‍മിച്ചത്.…

ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രത്യേക വിസയുമായി ദുബായ്; ആദ്യ വിസ ജോര്‍ദ്ദാന്‍ സ്വദേശിക്ക്

ദുബായ്: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർക്കായി ദുബായ് പ്രത്യേക മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങി. ജോർദാനിൽ നിന്നുള്ള മുഹമ്മദ് ജലാൽ ആണ് ഈ പ്രത്യേക വിസ ലഭിക്കുന്ന ആദ്യ ഫുട്ബോൾ ആരാധകൻ. ദുബായ് ജനറൽ ഡയറക്ടറേറ്റ്…

ഖത്തറിൽ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ 2 കിലോമീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണം

ദോഹ: സെൻട്രൽ ദോഹയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ എ, ബി-റിംഗ് റോഡുകളിലും ഗതാഗത ക്രമീകരണ നിയമങ്ങൾ പുറപ്പെടുവിച്ചു. എ, ബി, റിംഗ് റോഡുകളിലും എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.00…

കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരു മണിക്കൂറിനകം തിരിച്ചിറക്കി

കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35 നാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. സാങ്കേതിക തകരാർ കാരണം യാത്ര തുടരാൻ കഴിയാതെ വന്നതോടെ വിമാനം കുവൈറ്റ് അന്താരാഷ്ട്ര…

ഭാഗിക സൂര്യഗ്രഹണം; കുവൈത്തിലെ സ്ക്കൂളുകൾക്ക് ചൊവ്വാഴ്ച്ച അവധി

ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന ഒക്ടോബർ 25 ചൊവ്വാഴ്ച കുവൈറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സൂര്യഗ്രഹണത്തിന്‍റെ അവധി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ ശുപാർശയെ തുടർന്നാണ് നടപടി. ഗ്രഹണം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ്…

യുഎഇയിൽ ഇന്ന് താപനില 17 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും

യുഎഇ: യു.എ.ഇ.യിലെ താപനില ഇന്ന് 17 ഡിഗ്രി സെൽഷ്യസിൽ താഴെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ താപനില 38 ഡിഗ്രി സെൽഷ്യസും ദുബായിൽ 36 ഡിഗ്രി സെൽഷ്യസും ഉയരും.…

യുഎഇയില്‍ മൂടല്‍മഞ്ഞ് കനക്കുന്നു; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മൂടൽമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്‌ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ്…

ആപ്പിൾ പേ സൗകര്യം ഇനി കുവൈത്തിലും

കുവൈറ്റ്: ആപ്പിൾ പേ സൗകര്യം അടുത്ത മാസം മുതല്‍ കുവൈത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആപ്പിള്‍ കമ്പനിയുമായി ധാരണയിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട്…

കനത്ത മൂടല്‍മഞ്ഞ്; യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 1 മുതൽ 9 വരെയാണ്…

ഒമാൻ-ഇന്ത്യ എണ്ണ കയറ്റുമതി 54.8 ശതമാനം വർധിച്ചു

മസ്കത്ത്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ വർഷം 54.8 ശതമാനം വർധിച്ച് ദിവസേന കയറ്റുമതി 29.9 ദശലക്ഷം ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19.3 ദശലക്ഷം ബാരലായിരുന്നു കയറ്റുമതി. ജപ്പാനിലേക്കുള്ള കയറ്റുമതിയിൽ 8.4 ശതമാനത്തിന്‍റെ ഉയർച്ച വന്നിട്ടുണ്ട്.…