Tag: Gulf news

ബഹിരാകാശത്തേക്ക് ആദ്യമായി വനിതയെ അയക്കാൻ ഒരുങ്ങി സൗദി

റിയാദ്: ഒരു വനിത ഉൾപ്പടെ രണ്ട് പേരെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി അറേബ്യ. യുവതിയെയും മറ്റൊരാളെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനാണ് പദ്ധതിയെന്ന് സൗദി സ്പേസ് കമ്മീഷൻ വെളിപ്പെടുത്തി. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി അവർ മാറും. ശാസ്ത്ര…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ച 65 ലക്ഷം ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി മലയാളി

അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവ് 300,000 ദിർഹം (ഏകദേശം 65 ലക്ഷം രൂപ) സമ്മാനം ‘യഥാർത്ഥ അവകാശിക്ക്’ കൈമാറി മാതൃകയായി. കഴിഞ്ഞ ജൂലൈ 25ന് നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി ഇബ്രാഹിമിന്‍റെ…

ഫിഫ ലോകകപ്പ്; ഖത്തർ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

ദോഹ: ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സന്ദർശക വിസകൾ ഖത്തർ താൽക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ…

കുവൈത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അര്‍ദ്ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ അര്‍ധരാത്രിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഫാർമസികളും സ്ഥാപനങ്ങളും മാത്രമേ അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കൂ. ഇത് സംബന്ധിച്ച നിർദ്ദേശം കുവൈത്ത് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ പാർപ്പിട…

യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം

അബുദാബി: യു.എ.ഇ.യിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമം ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം, നാടുകടത്തലിന്‍റെ ചെലവ് അനധികൃത കുടിയേറ്റക്കാർ വഹിക്കേണ്ടിവരും. പുതിയ നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. താമസ രേഖകൾ ഇല്ലാത്തവർ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത്…

കുവൈത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുന്നു

കുവൈത്ത് സിറ്റി: ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുമെന്നാണ് സൂചന. ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി നിലവിലുള്ള 500 കുവൈത്ത് ദിനാറിൽനിന്ന് 800 ആയി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം…

ഐഫോണ്‍ 14 സ്വന്തമാക്കാൻ ദുബായിലേക്ക് പറന്നു; ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി

ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. തൃശൂർ സ്വദേശി ധീരജ് ആണ് കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്ന് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫറായ അദ്ദേഹം ഐഫോണിന്‍റെ കടുത്ത ആരാധകനാണ്. എല്ലാ വർഷവും ഐഫോൺ പുറത്തിറക്കുമ്പോൾ ധീരജ് ദുബായിൽ വന്ന്…

ഇറാഖില്‍ പാര്‍ലമെന്റ് കൈയ്യേറി ജനങ്ങള്‍; രാജ്യത്ത് വീണ്ടും ആശങ്ക

ബഗ്ദാദ്: ഇറാഖില്‍ പ്രക്ഷോഭകര്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറി. അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ സ്ഥിതിചെയ്യുന്ന പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്. പാര്‍ലമെന്റിനകത്ത് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചു. ഷിയ മുസ്‌ലിം നേതാവ് മുഖ്തദ…

8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം സൗദി അറേബ്യയില്‍ കണ്ടെത്തി

സൗദി : സൗദി അറേബ്യയിൽ 8000 വർഷം പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി. നാഷണൽ ഹെറിറ്റേജ് അതോറിറ്റി വാദി ദവാസിറിന് തെക്ക് അൽ-ഫൗവിയിലാണ് പര്യവേഷണം നടത്തിയത്. റിയാദിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വാദി ദവാസിര്‍റിനെ നജ്റാനുമായി ബന്ധിപ്പിക്കുന്ന റോഡിൽ നിന്ന് 100 കിലോമീറ്റർ…

യുഎഇയില്‍ പരക്കെ മഴ; ജാഗ്രത മുന്നറിയിപ്പ് നൽകി

യുഎഇ : യുഎഇയിൽ മഴ ശക്തമാകുന്നു. വടക്കൻ എമിറേറ്റുകളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. ശനിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ…