Tag: Gujarat

കൂടുതൽ ഗോതമ്പ് നൽകണം; കേന്ദ്രത്തോട് ഉത്തർപ്രദേശും ഗുജറാത്തും

ദില്ലി: കൂടുതൽ അളവിൽ ഗോതമ്പ് നൽകണമെന്ന് ഉത്തർപ്രദേശും ഗുജറാത്തും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 സംസ്ഥാനങ്ങളുടെ ഗോതമ്പ് വിഹിതം രണ്ട് മാസം മുമ്പ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. മെയ് മാസത്തിൽ, സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന ഗോതമ്പിന്‍റെയും അരിയുടെയും…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് ആശങ്കയുളവാക്കുന്നത്; ഐക്യരാഷ്ട്ര സഭ

ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ മേരി ലോവറാണ് ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്. “വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ടീസ്റ്റയ്ക്ക് ശക്തമായ ശബ്ദമുണ്ട്. മനുഷ്യാവകാശങ്ങൾ…

ടിസ്ത സെതല്‍വാദിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ജുഹു പ്രദേശത്തെ വസതിയിൽ നിന്നാണ് ടീസ്തയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈയിലെ സാന്താക്രൂസ്ത പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

‘സ്ത്രീകളുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് പദ്ധതികള്‍ പദ്ധതികളാവിഷ്‌കരിക്കുന്നത്’; മോദി

വഡോദര: സൈന്യം മുതൽ ഖനനം വരെയുള്ള ഏത് മേഖലയിലും സ്ത്രീകളുടെ ക്ഷേമം കണക്കിലെടുത്താണ് ഇന്ത്യയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ…

നൂറാം ജന്മദിനം; ഗാന്ധിനഗറിലെ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര്

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേര് നൽകുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ ഈ തീരുമാനം. ഈ മാസം 18 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക്…