Tag: Gujarat Election 2022

മേധാ പട്കർ ഭാരത് ജോഡോ പദയാത്രയിൽ; രാഹുലിനെ വിമർശിച്ച് മോദി

രാജ്‌കോട്ട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം നർമ്മദ ഡാം പദ്ധതിക്കെതിരായ പ്രതിഷേധം നയിക്കുന്ന സാമൂഹിക പ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. 3 പതിറ്റാണ്ടായി നർമ്മദ ഡാം പദ്ധതിയെ തടസ്സപ്പെടുത്തുന്ന ഒരു സ്ത്രീയോടൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര…

ഗുജറാത്തിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസും എഎപിയും

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതികൾ പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ വ്യാപക പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിന്‍റെയും എ.എ.പിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനം. 2005 ഏപ്രിൽ 1 മുതൽ സർവീസിൽ…

അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് വാഗ്ദാനം. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.…

നിയമസഭാ തിരഞ്ഞെടുപ്പ്; ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ വൻതോതിൽ പണമൊഴുക്ക്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വൻ തോതിൽ പണവും മദ്യവും പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പാർട്ടികൾ വോട്ടിനായി പണം ഒഴുക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. ഹിമാചൽ പ്രദേശിൽ 2017ലെ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചിരട്ടി…

ഗുജറാത്തിൽ 24 മണിക്കൂറിനിടെ രാജിവച്ച് 2 കോൺഗ്രസ് എംഎൽഎമാർ

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. തലാല എംഎൽഎ ഭഗവാൻഭായ് ഡി ഭറാഡ് രാജിവെച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ മുതിർന്ന നേതാവും എംഎൽഎയുമായ മോഹൻസിംഗ് രത്‌വ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ എംഎൽഎയുടെ…

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും. തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിനിടെയാണ് പ്രഖ്യാപനം.…