Tag: GST

സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം; 17,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

ഡൽഹി: സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 17000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ചരക്ക് സേവന നികുതി നടപ്പാക്കിയത് കാരണമുണ്ടായ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17000 കോടി രൂപ അനുവദിച്ചു. 2022 ഏപ്രിൽ മുതൽ ജൂൺ…

ജിഎസ്ടി വരുമാനത്തിൽ വർധന; ഒക്ടോബറിൽ സമാഹരിച്ചത് 1.50 ലക്ഷം കോടി

ന്യൂഡല്‍ഹി: ഒക്ടോബറിൽ ചരക്ക് സേവന നികുതിയിനത്തില്‍ (ജിഎസ്ടി) 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. ഇത് രണ്ടാം തവണയാണ് 1.50 ലക്ഷം കോടി കടക്കുന്നത്. നടപ്പ്…

സെപ്തബറിലെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തിന്‍റെ മൊത്തം ജിഎസ്ടി വരുമാനം 26 ശതമാനം വർദ്ധിച്ച് 1.47 ലക്ഷം കോടി രൂപയായി. തുടർച്ചയായ ഏഴാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപ…

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ല: ധനമന്ത്രി

ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിലക്കയറ്റം സംബന്ധിച്ച ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10 ഇടപാടുകൾ പൂർണ്ണമായും…

ജിഎസ്ടി വരുമാനത്തിൽ ജൂലൈയിൽ 28% വർദ്ധന; മൊത്തം 1.49 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ കുതിച്ചുചാട്ടം. തുടർച്ചയായ അഞ്ചാം മാസവും വരുമാനം 1.4 ലക്ഷം കോടി രൂപ കടന്നു. ജൂലൈയിൽ 1.49 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവാണിത്. 2022 ഏപ്രിലിലെ…

പെരുമ്പാവൂരില്‍ തട്ടുകട നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം ജിഎസ്ടി കുടിശ്ശിക

പെരുമ്പാവൂര്‍: കണ്ടന്തറയിൽ തട്ടുകട നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം രൂപയുടെ ജി.എസ്.ടി. കുടിശ്ശിക നോട്ടീസ്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ബിദ്യുത് ഷെയ്ഖിന്‍റെ വീട്ടിലാണ് നോട്ടീസ് ലഭിച്ചത്. കോയമ്പത്തൂരിലെ ടോം അസോസിയേറ്റ്സ് കുടിശ്ശിക വരുത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്. ബിദ്യുത് ഷെയ്ഖിന്‍റെ…

‘സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ആസൂത്രിതനീക്കം നടത്തുന്നു’

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങൾ കേന്ദ്രം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. “സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്. കേന്ദ്രാനുമതി ഉണ്ടെങ്കിൽ…

വിലക്കയറ്റത്തിന് കാരണമാകുന്ന നികുതി വർധന നടപ്പാക്കില്ല; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്‍റെ പുനഃസംഘടനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2018 ൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ നടപ്പാക്കും. നികുതിദായക സേവനം, ഓഡിറ്റ്, ഇന്‍റലിജൻസ്, എൻഫോഴ്സ്മെന്‍റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടാകും. സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന…

നിത്യോപയോഗ സാധനങ്ങള്‍ക്ക് 5% ജിഎസ്ടി: നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി 5% വർധിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഉറപ്പിന് മുമ്പുതന്നെ കേരളം നികുതി നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 18നാണ് ജിഎസ്ടി വർദ്ധനവ് നടപ്പാക്കി കേരളം…

ഹജ്ജിനും ഉംറക്കും ജി.എസ്​.ടി ഒഴിവാക്കണം: ഹർജി തള്ളി സു​പ്രീംകോടതി

ന്യൂഡൽഹി: ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, എ.എസ്.​ ഓഖ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ആർട്ടിക്കിൾ 245 പ്രകാരം രാജ്യത്തിന് പുറത്തുള്ള സേവനങ്ങൾക്ക് ജിഎസ്ടി…