Tag: Google

ഗൂഗിളിനെതിരെ ഇന്ത്യൻ ഗെയിമിങ് കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചു

ന്യുഡൽഹി: ടെക് ഭീമൻമാരുടെ അനാരോഗ്യകരമായ ഇടപെടലുകളിൽ നിന്ന് ആശ്വാസം തേടി ഗെയിമിംഗ് കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മേക്ക് മൈ ട്രിപ്പ്, സൊമാറ്റോ, ഒയോ തുടങ്ങിയ ടെക് അധിഷ്ഠിത കമ്പനികളുടെ പിന്തുണയോടെയാണ് പാർലമെന്‍ററി പാനലിനെ സമീപിച്ചിരിക്കുന്നത്. ഗൂഗിളിനെതിരെയാണ് പ്രധാന പരാതി. ഇന്ത്യയിലെ…

ഗൂഗിൾ മീറ്റ് മീറ്റിംഗുകൾ യൂട്യൂബിൽ തത്സമയം സ്ട്രീം ചെയ്യാം

കൊറോണ വൈറസ് മൂലമുള്ള ലോക്ക്ഡൗണിന് ശേഷമാണ് തൊഴിലിടങ്ങളിലെ വീഡിയോ കോളുകൾക്ക് പ്രാധാന്യം ലഭിച്ചത്. എന്നാൽ ഇന്ന്, അതിന്‍റെ തുടർച്ചയായി, വിദൂര ജോലികളും വീഡിയോ കോൺഫറൻസിംഗും ഓഫീസുകളിൽ ഒരു പതിവ് സമ്പ്രദായമായി മാറിയിരിക്കുന്നു. വീഡിയോ കോളുകൾക്കുള്ള സേവനമാണ് ഗൂഗിൾ മീറ്റ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി…

ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി

ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ ഗൂഗിൾ പിക്സൽ 6 എ ഇന്ത്യയിൽ അവതരിപ്പിക്കുന്നതാണ്. എന്നാൽ ഫോണിന്‍റെ വില ലോഞ്ചിന് മുമ്പ് തന്നെ പുറത്തായതായാണ് റിപ്പോർട്ടുകൾ. 37,000 രൂപയാണ് ഫോണിന്‍റെ ഏകദേശ വിലയെന്നാണ് സൂചന. ഫ്ലിപ്കാർട്ടിലായിരിക്കും ഫോൺ ലഭ്യമാകുക. ടെൻസർ പ്രോസസറുള്ള ഫോണിന് 20:9…

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പ്രതിഫലം നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: ഗൂഗിൾ, മെറ്റ, ആമസോൺ, ട്വിറ്റർ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ ഇന്ത്യൻ വാർത്താ മാധ്യമങ്ങളുമായി പരസ്യവരുമാനം പങ്കിടുന്ന സമ്പ്രദായം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാർത്തകളുടെ ഉള്ളടക്കത്തിന്‍റെ യഥാർത്ഥ സ്രഷ്ടാക്കൾക്ക് അതിൽ നിന്നുള്ള വരുമാനത്തിന്‍റെ ഒരു വിഹിതം നൽകണമെന്ന് ഉത്തരവിട്ട ഓസ്ട്രേലിയയ്ക്കും…

സാമ്പത്തിക മാന്ദ്യം; ഗൂഗിൾ നിയമനങ്ങൾ മന്ദഗതിയിലാക്കുന്നു

സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിൽ, ഈ വർഷം നടത്തേണ്ടിയിരുന്ന എല്ലാ നിയമനങ്ങളും മന്ദഗതിയിലാക്കാൻ ഗൂഗിൾ തീരുമാനിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ ഉദ്യോഗസ്ഥർക്ക് നിയമനങ്ങൾ മന്ദഗതിയിലാക്കാൻ നിർദ്ദേശിച്ച് ഇമെയിൽ അയച്ചതായി റിപ്പോർട്ടുണ്ട്. സാങ്കേതിക മേഖലയിലെ സാമ്പത്തിക തകർച്ചകളിൽ നിന്ന് താരതമ്യേന മുന്നോട്ട്…

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ. സിലിക്കന്‍ വാലിയിലെ ടെക്നോളജി കമ്പനികളുടെ പണം സമ്പാദനക്കണക്കുകൾ പുറത്ത് വന്നു. ആപ്പിൾ ഒന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റും ഗൂഗിളും തൊട്ടുപിന്നിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കമ്പനികളും സെക്കൻഡിൽ 1,000 ഡോളറോ അതിൽ കൂടുതലോ സമ്പാദിക്കുന്നുണ്ട്. ആപ്പിളിന്റെ…

അമേരിക്കയിൽ ഗര്‍ഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറാം: ഗൂഗിൾ

ന്യൂയോര്‍ക്ക്: ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തൊഴിലാളി സൗഹൃദ നീക്കവുമായി ടെക്നോളജി ഭീമനായ ഗൂഗിൾ. ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ സ്ഥലംമാറാൻ അനുവദിക്കുന്ന നിർദ്ദേശമാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ ഗൂഗിൾ ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭച്ഛിദ്രം…

നൈക്കി റഷ്യയിൽ നിന്ന് പൂർണ്ണമായും പുറത്തുപോകും

യുഎസ് സ്പോർട്സ് വെയർ നിർമ്മാതാക്കളായ നൈക്കി റഷ്യയിൽ നിന്ന് പൂർണ്ണമായും പുറത്തുപോകുകയാണെന്ന് കമ്പനി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്നിലെ മോസ്കോയുടെ നടപടികളോട് പ്രതികരിച്ച് റഷ്യയിലെ നൈക്കി ഉടമസ്ഥതയിലുള്ളതും പ്രവർത്തിക്കുന്നതുമായ എല്ലാ സ്റ്റോറുകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മാർച്ച് 3 ന് നൈക്കി…

ലിംഗവിവേചനം കാണിച്ചെന്ന് പരാതി;15,500 വനിതകൾക്ക് ഗൂഗിൾ നഷ്ടപരിഹാരം നൽകും

കാലിഫോർണിയ: ഗൂഗിൾ മികച്ച ടെക് കമ്പനികളിൽ ഒന്നാണ്. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചതിന് 15,500 ഓളം ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനി തീരുമാനിച്ചു. 11.8 കോടി യുഎസ് ഡോളർ അതായത് ഏകദേശം 920.88 കോടി രൂപ നൽകിയാണ് ഗൂഗിള്‍ ഒത്തുതീർപ്പാക്കിയത്. സ്ത്രീകളായതിനാൽ…

ഐപിഎൽ സംപ്രേഷണാവകാശത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി

ഡൽഹി: ഐപിഎൽ സംപ്രേക്ഷണ അവകാശത്തിനായുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിൻമാറി. നാളെ നടക്കാനിരിക്കുന്ന ലേലത്തിൽ നിന്നാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ ക്രിക്കറ്റ് ലീഗിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം റിലയൻസ് ഗ്രൂപ്പും സ്റ്റാർ ഇന്ത്യയും…