Tag: General News

വി.എസ്.എസ്.സി.യിലെ ട്രൈസോണിക് വിന്‍ഡ് ടണലിന്റെ ആദ്യപരീക്ഷണം വിജയകരമായി പൂർത്തിയാക്കി

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ സ്ഥാപിച്ച ട്രൈസോണിക് വിൻഡ് ടണലിന്‍റെ ആദ്യ ‘ബ്ലോ ഡൗൺ’ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റുകളുടെയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങളുടെയും എയറോഡൈനാമിക് രൂപകൽപ്പന പരിശോധിക്കുന്നതിനും അവയിൽ അനുഭവപ്പെടുന്ന ഭാരത്തിന്‍റെ വിതരണം, സമ്മർദ്ദം മുതലായവ വിലയിരുത്തുന്നതിനും ട്രൈസോണിക്…

മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ പ്രവേശിച്ചു; കേരളത്തിലൂടെ അറബിക്കടലിൽ എത്താൻ സാധ്യത

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കരതൊട്ടതോടെ ദുർബലമാകാൻ തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കരതൊട്ടതിനെ തുടർന്ന് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി. വരും മണിക്കൂറുകളിൽ വടക്കൻ അറബിക്കടലിൽ കേരളത്തിലൂടെയോ കർണാടകത്തിലൂടെയോ കൂടുതൽ…

ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നും ചികിത്സാപിഴവ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച സിസേറിയന് ശേഷം…

എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി കാരിയറാക്കിയ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട്: എട്ടാം ക്ലാസുകാരിക്ക് മയക്കുമരുന്ന് നൽകിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് മോചിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 27ന്…

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80 ലക്ഷം രൂപയാണ് കോഴിക്കോട് ഓഫീസ് ഇതുവരെ ചെലവഴിച്ചത്. കോഴിക്കോട്ട് ഇരുനില കെട്ടിടത്തിന്‍റെ വാടക…

ജിഎസ്ടി കുരുക്കിൽ അപർണ്ണ ബാലമുരളിയും; 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് കേസ്

കൊച്ചി: നടി അപർണ ബാലമുരളിയും നികുതി വെട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിൽ. 2017 നും 2022 നും ഇടയിൽ ഏകദേശം 91 ലക്ഷം രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് പറയുന്നു. ഇത്തരത്തിൽ 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി…

വണ്ടാനം മെഡിക്കൽ കോളജിൽ കുഞ്ഞും അമ്മയും മരിച്ച സംഭവം; ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പരിചയസമ്പന്നരായ ഡോക്ടർമാരാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ചികിത്സ വൈകുകയോ വിദഗ്ധചികിത്സയിൽ കാലതാമസമോ വന്നിട്ടില്ല. പ്രസവസമയത്ത് കുഞ്ഞ് മരിച്ചിരുന്നു. ഡോ.തങ്കു തോമസ്…

വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്നത് ഭരണഘടനാ വിരുദ്ധം; ഹൈക്കോടതി

കൊച്ചി: പരസ്പര ധാരണയോടെ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കേണ്ടിവരുന്നത് സ്വീകാര്യമല്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമേ ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷ നൽകാൻ കഴിയൂവെന്ന വ്യവസ്ഥയെ ഹൈക്കോടതി വിമർശിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി വിവാഹം കഴിഞ്ഞ്…

കെഎസ്ആര്‍ടിസിയിൽ ശമ്പളവിതരണം വൈകുന്നു; പ്രത്യേക തുക നിർത്തലാക്കാൻ സർക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ എല്ലാ മാസവും നൽകിയിരുന്ന പ്രത്യേക തുക നിർത്തലാക്കുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ധനവകുപ്പ് കെ.എസ്.ആർ.ടി.സിയെ അറിയിച്ചിട്ടുണ്ട്. അധിക ഫണ്ട് വൈകിയതിനാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ…

തിരുവനന്തപുരത്ത് മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തി; വാങ്ങിയ വ്യക്തി തിരികെ ഏല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയയാളാണ് പരാതി നൽകിയത്. വാങ്ങിയ കുപ്പി അദ്ദേഹം തിരികെ കടയിൽ ഏൽപ്പിച്ചു. ഈ ബാച്ചിലെ മറ്റ് മദ്യക്കുപ്പികൾ…