Tag: General News

സ്വപ്‌നയുടെ ആരോപണം; മുഖ്യമന്ത്രിയ്‌ക്കെതിരെ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ആരോപണങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. തൃശൂരിൽ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തുന്ന പ്രതിഷേധ മാർച്ച് പ്രതിപക്ഷ…

ബോംബേറ് ആക്രമണം; ഇ.പി.ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഇ പി ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ബോംബെറിഞ്ഞ സ്ഥലത്ത് ബോംബിന്റെ മണം ഉണ്ടെന്ന ഇ.പി.യുടെ വാക്കുകളെ തിരുവഞ്ചൂർ പരിഹസിച്ചു. “എന്തുകൊണ്ടാണ് ആരും ഈ പ്രതിഭാസം ഇതുവരെ തിരിച്ചറിയാത്തത്? ഇ.പി ജയരാജനെ പരിഹസിച്ച്…

മഹാരാജാസിൽ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു വര്‍ഷം

മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് നാലു വർഷം. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അർദ്ധരാത്രിയിൽ മഹാരാജാസിൽ എസ്.എഫ്.ഐ പ്രവർത്തകർ ഒത്തുകൂടി. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സ്ഥലത്തിന്റെ ചുമരിൽ പ്രതീകാത്മകമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതി. അഭിമന്യുവിന്റെ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 13 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്…

‘ഓഫീസ് ആക്രമണ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടേത് പക്വമായ പ്രതികരണം’

കോഴിക്കോട്: തന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കണ്ട് പഠിക്കേണ്ട കാര്യമാണെന്ന് സംവിധായകൻ ബിജുകുമാർ ദാമോദരൻ. രാഹുൽ ഗാന്ധിയുടെ പ്രതികരണം പക്വതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജുകുമാർ ദാമോദരന്റെ പ്രതികരണം.…

എകെജി സെൻ്ററിലെ ബോംബേറ്; പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ

ആലപ്പുഴ: ജില്ലയിൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകർ വീണ്ടും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. എം.എൽ.എമാരും സി.പി.എം-സി.പി.ഐ ജില്ലാ സെക്രട്ടറിമാരും ഘടകകക്ഷി നേതാക്കളും നേതൃത്വം നൽകിയ എൽ.ഡി.എഫ് റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. “കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങൾ…

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകൾ ഇന്ന് മുതൽ മെഡിസെപ്പിൻറെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ചെണ്ടമേളക്കാരോട് ദേഷ്യപ്പെട്ട് പിണറായി വിജയൻ 

തിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ മേളക്കാർക്കെതിരെ ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം. വേദിക്ക് പുറത്ത് മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയോഗിച്ച ചെണ്ടമേള സംഘം മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ…

അബുദാബിയിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; വീണ്ടും പോസ്റ്റ്‌മോർട്ടം

കുറ്റിപ്പുറം: അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം നാട്ടിലെത്തിച്ചാണ് വീണ്ടും പോസ്റ്മോർട്ടം നടത്തിയത്. കുറ്റിപ്പുറം രംഗാട്ടൂർ കമ്പനിപ്പടി സ്വദേശി കുന്നക്കാട്ടിൽ അബൂബക്കറിന്റെ മകൾ അഫീലയെയാണ് (27)…

കേരളത്തിൽ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ കൊണ്ടുവരാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ, ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ മുതലായവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി വിഭജിച്ചാണ്, ഭക്ഷ്യസുരക്ഷാ വകുപ്പ്…