“മന്ത്രി സജി ചെറിയാന്റേത് ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം”: വി മുരളീധരൻ
ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള മന്ത്രി സജി ചെറിയാന്‍റെ പരാമർശങ്ങൾ രാജ്യവിരുദ്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സജി ചെറിയാന്‍റെ വിശദീകരണം പരാമർശത്തെ സാധൂകരിക്കുന്നതാണ്. ഭരണഘടനയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മന്ത്രി തെളിയിക്കുന്നത്. ഭരണഘടനയോടുള്ള കൂറില്ലായമയാണ് മന്ത്രി പ്രകടിപ്പിച്ചതെന്നും വി മുരളീധരൻ പറഞ്ഞു.…