Tag: General News

കെട്ടിട നമ്പര്‍ ക്രമക്കേട്; പുറകിൽ മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്ന് കോഴിക്കോട് മേയര്‍

കോഴിക്കോട്: കെട്ടിട നമ്പറിലെ ക്രമക്കേട് വലിയ തോതിൽ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് രംഗത്ത്. ഏജന്‍സികളായിട്ടും ഇടനിലക്കാരായിട്ടും വലിയൊരു മാഫിയ കോർപ്പറേഷനിൽ കേന്ദ്രീകരിച്ചിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്ന് ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ ദിവസവും നല്ല തിരക്കായിരുന്നു. എന്നാൽ യഥാർത്ഥ…

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലൈ മാസങ്ങളിൽ ചെലവഴിച്ച തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 126 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതം 279 കോടി…

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ…

റിപ്പോര്‍ട്ടര്‍ ചാനല്‍ കെ.സുധാകരനോട് മാപ്പുപറഞ്ഞതായി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റിനെതിരേ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പുരേഖപ്പെടുത്തി 2 ദിവസം ചാനലിൽ സ്ക്രോൾ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണമന്ത്രി മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ലോക്സഭയിൽ പറഞ്ഞു. ചാനലിനെതിരെ ലഭിച്ച പരാതികൾ പരിശോധിച്ചതിൽ കേബിൾ ടെലിവിഷൻ…

കൊച്ചിയില്‍ പണം തട്ടുന്ന സംഘം സജീവമാകുന്നു

എറണാകുളം: വൈറ്റില-പാലാരിവട്ടം ബൈപ്പാസിലും പരിസരത്തും അർദ്ധരാത്രിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പണം തട്ടുന്ന സംഘം സജീവമാകുന്നു. തിരക്ക് കുറയുമ്പോൾ അതിരാവിലെയാണ് സംഘം സജീവമാകുക. നിരവധി പേർ സംഭവത്തിന് ഇരയായെങ്കിലും ആരും പരാതി നൽകിയില്ല. പാലച്ചുവട് ഭാഗത്ത് തട്ടിപ്പിന് ഇരയായയാൾ…

കർഷകക്ഷേമനിധി; 5000 രൂപ പെൻഷനടക്കം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: വകുപ്പുകളുടെ തർക്കക്കുരുക്കിൽ പെട്ട് കർഷകർക്ക് 5000 രൂപ പെന്ഷന് നൽകുക എന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെ രൂപീകരിച്ച കർഷകക്ഷേമനിധി ബോർഡ്. ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി പെന്ഷന് തുകയെച്ചൊല്ലി ധന-കൃഷി വകുപ്പുകൾ തമ്മിലുള്ള ശീതയുദ്ധത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ആരുമായി ചർച്ച ചെയ്ത ശേഷമാണ്…

ലോട്ടറി അടിച്ചോ?എങ്കിൽ സർക്കാരിന്റെ ക്ലാസിനിരിക്കണം

കോട്ടയം: ലോട്ടറിയടിച്ചാൽ ഇനി സർക്കാരിന്റെ ക്‌ളാസിലിരിക്കണം. സമ്മാനമായി കിട്ടിയ പണം എങ്ങനെ കെകാര്യം ചെയ്യാമെന്ന്‌ വിജയികളെ ഇനി ലോട്ടറിവകുപ്പ് പഠിപ്പിക്കും. ഇതിനായാണ് ലോട്ടറി വകുപ്പ്‌ നടത്തുന്ന ക്ലാസിൽ പങ്കെടുക്കേണ്ടത്. പണം ധൂർത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്ന്‌ വിദഗ്‌ധർ പഠിപ്പിക്കും. എല്ലാ ലോട്ടറി…

യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കേസ്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും

വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സജീവൻ മരിച്ച കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. വടകര റൂറൽ എസ്.പിയോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ വിശദാംശങ്ങളും പൊലീസ് നടപടിയും ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് എസ്.പി സമർപ്പിക്കും. അതേസമയം, കേസ്…

അവയവമാറ്റത്തിന് ലോകനിലവാരത്തിൽ സർക്കാർ ആശുപത്രി കോ​ഴി​ക്കോ​ട്‌ ഒരുങ്ങുന്നു

കോ​ഴി​ക്കോ​ട്‌: ലോകോത്തര നിലവാരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള അവയവമാറ്റ ആശുപത്രി കോഴിക്കോട് സ്ഥാപിക്കുന്നു. കോഴിക്കോട് ചേവായൂർ ത്വ​ഗ്‌​രോ​ഗാ​ശു​പ​ത്രി കാമ്പസിലെ 20 ഏക്കർ സ്ഥലത്ത് 500 കോടി രൂപ ചെലവിൽ ആശുപത്രി നിർമ്മിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു…

13 സപ്ലൈകോ ഉത്പന്നങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കും

ന്യൂഡൽഹി: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി ഉടൻ ഉത്തരവിറക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി. ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും,…