Tag: General News

തിരുവനന്തപുരത്ത് നടത്താനിരുന്ന ആർജെഡിയും നാഷനൽ ജനതാദളുമായുള്ള ലയന സമ്മേളനം മാറ്റിവച്ചു

പട്ന: കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദളും ആർജെഡിയും തമ്മിൽ കേരളത്തിൽ നടത്താനിരുന്ന ലയന സമ്മേളനം മാറ്റിവെച്ചു. ആർജെഡി ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ 15ന് തിരുവനന്തപുരത്ത് ലയന സമ്മേളനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ആർജെഡി കേന്ദ്ര നേതൃത്വത്തിന്‍റെ അസൗകര്യം മൂലമാണ്…

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ബിൽ അവതരണത്തിന് ഗവർണർ അനുമതി നൽകി

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ചാൻസലർ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ് പരിഭാഷയിൽ ബിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്. എട്ട് സർവകലാശാലാ ചട്ടങ്ങൾ…

പുതിയ നടപടിക്രമം; ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: കേസുകൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ലാവലിന്‍ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടിക്രമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 20നാണ് ലാവലിന്‍ ഹർജികൾ സുപ്രീം കോടതി…

ലഹരി കടത്തിയില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; വെളിപ്പെടുത്തലുമായി മാഫിയ കാരിയറാക്കിയ പെണ്‍കുട്ടി

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തിയില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ലഹരിമാഫിയ ഭീഷണിപ്പെടുത്തിയെന്ന് കോഴിക്കോട് അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തൽ. സ്കൂളിന് അകത്തും പുറത്തും ലിങ്കുകൾ ഉണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോൾ പോലീസ് തന്നെ കളിയാക്കി ചിരിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. മയക്കുമരുന്ന് കേസെടുക്കാൻ…

വിഴിഞ്ഞം സമരത്തിൽ സമവായം; എല്‍ഡിഎഫ് പ്രചാരണ ജാഥ ഉപേക്ഷിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതോടെ പ്രചാരണ ജാഥ എൽ.ഡി.എഫ് ഉപേക്ഷിച്ചു. ജാഥ നാളെ രാവിലെ തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. വർക്കലയിൽ ജാഥ ഉദ്ഘാടനം ചെയ്തിരുന്നു. വികസനം സമാധാനം എന്ന പേരിലായിരുന്നു എൽ.ഡി.എഫിന്‍റെ പ്രചാരണ ജാഥ. തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം 140-ാം ദിവസത്തിലേക്ക് കടന്ന…

വിഴിഞ്ഞം സമരം; തുറമുഖം വേണമെന്നാണ് സഭയുടെ നിലപാടെന്ന് ആലഞ്ചേരി

കൊച്ചി: വിഴിഞ്ഞത്തെ സമവായം സന്തോഷകരമായ വാർത്തയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്. മുഖ്യമന്ത്രി പറയുന്നത് ജനങ്ങൾ അംഗീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാക്ക് സർക്കാർ പാലിക്കണമെന്നും ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.…

മല്ലികാ സാരാഭായ് കലാമണ്ഡലം കൽപിത സർവ്വകലാശാല ചാന്‍സലര്‍

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ പദവിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായി. കലയെയും സാഹിത്യത്തെയും സാമൂഹിക പരിവർത്തനത്തിനായി ഉപയോഗിച്ച പ്രതിഭയാണ് മല്ലിക സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു. നേരത്തെ…

സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു; കൂടുതൽ ബാധിക്കുന്നത് കുട്ടികളെ

കണ്ണൂർ: സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു. കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഇത് അതിവേഗം പടരുന്ന നേത്രരോഗമാണെങ്കിലും, ശ്രദ്ധിച്ചാൽ തടയാൻ കഴിയും. മറ്റുചില നേത്രരോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിന് ചികിത്സ ലഭ്യമാണ്. ആശാ വർക്കർമാരുടെയും…

വിഴിഞ്ഞം സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. നേരത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന്…

ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിൽ 4 നിർദേശങ്ങളുമായി വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയി വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്തുന്നു. 4 നിർദ്ദേശങ്ങളാണ് ഇതേ തുടർന്ന് സമരസമിതി മുന്നോട്ടുവച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം, ഇതിനായുള്ള പണം അദാനിയുടെ…