Tag: General News

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപിഴവിന് കേസെടുത്ത് പൊലീസ്

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ(21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ…

അമ്മയും കുഞ്ഞും മരിച്ച സംഭവം; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട്

ആലപ്പുഴ: ആലപ്പുഴയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൾ സലാം വിശദീകരണം നൽകി. പൊക്കിൾക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചതെന്ന് അബ്ദുൾ സലാം പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം…

വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിക്കും; സമരപ്പന്തൽ ഇന്ന് പൊളിച്ചുനീക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമര പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കവടത്തെ സമര പന്തൽ നീക്കുന്നതോടെ തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കും. പന്തൽ പൊളിച്ച ശേഷം നിർമ്മാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140 ദിവസം നീണ്ട പ്രതിഷേധം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ…

വിലക്കയറ്റം ദേശീയ പ്രതിഭാസം, വിപണിയിലെ സർക്കാർ ഇടപെടൽ ഫലപ്രദം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്നും വിപണിയിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി.ആർ അനിൽ. പൊതുവിതരണസമ്പ്രദായത്തിന്‍റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ടിവി ഇബ്രാഹിം എംഎല്‍എയുടെ…

ആനക്കൊമ്പ് കേസ്; മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വച്ചതെന്നും അതിനാൽ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ…

പാര്‍സലുകളില്‍ സംശയങ്ങളുണ്ടെങ്കില്‍ വിവരം നൽകണം; കൊറിയര്‍ സര്‍വീസുകാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് തടയാനായി കൊറിയർ സര്‍വീസുകാര്‍ക്ക് എക്സൈസ് വകുപ്പ് നിർദ്ദേശം നൽകി. പാഴ്സലുകൾ പതിവായി വരുന്ന വിലാസങ്ങൾ നിരീക്ഷിക്കാനുൾപ്പെടെയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മയക്കുമരുന്ന് കടത്തിന് കൊറിയർ സേവനം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട്ട് കൊറിയർ സർവീസ്…

സര്‍ക്കാര്‍ ഇതുവരെ എത്ര വാഹനം വാങ്ങി; കണക്ക് അറിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം വാങ്ങിയ വാഹനങ്ങളുടെ കണക്കിനെ കുറിച്ച് വിവരങ്ങളില്ലെന്ന് ധനമന്ത്രി. എംഎൽഎ കെ.കെ രമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി…

ലഹരി കടത്തിന് 13കാരിയെ ഉപയോഗിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് നിർദ്ദേശം

കോഴിക്കോട്: 13 വയസുകാരിയെ മയക്കുമരുന്ന് നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് മന്ത്രി. സംഭവത്തിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. അഴിയൂരിലെ സ്കൂളിലും…

സിവിൽ സർവീസ് മെയിൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യുപിഎസ്‌സി മെയിൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യുപിഎസ്‌സിയുടെ ഔദ്യോഗിക സൈറ്റായ upsc.gov.inലും upsconline.nic.inലും സിവിൽ സർവീസസ് മെയിൻ ഫലങ്ങൾ ഇപ്പോൾ ലഭ്യമാണ്. യുപിഎസ്‌സി 2022 ജൂൺ 5ന് നടന്ന പ്രിലിമിനറി പരീക്ഷ ഫലം 2022 ജൂൺ 22ന് പ്രസിദ്ധീകരിച്ചിരുന്നു.

കിഫ്‌ബി മസാല ബോണ്ട്; ഇഡി അന്വേഷണം ചോദ്യം ചെയ്‌ത് നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയതിൽ ഫെമ ലംഘനം ആരോപിച്ച് കിഫ്ബിക്കെതിരെ ഇഡി…